ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/മയിൽ‌പ്പീലി/എടുത്തു ചാട്ടം ആപത്ത്

എടുത്തു ചാട്ടം ആപത്ത്

ഒരു ദിവസം അപ്പുവും കൂട്ടുകാരും മൈതാനത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പു മഹാവികൃതി ആയിരുന്നു മറ്റു കുട്ടികളുടെ മുമ്പിൽ ആളാവാൻ അവൻ എന്തും ചെയ്യുമായിരുന്നു.അപ്പുവിന്റെ കൂട്ടുകാരനായ കുട്ടു പറഞ്ഞു ദേ ആ നിൽക്കുന്ന വലിയ മരത്തിൽ ആർക്കെങ്കിലും കയറാൻ കഴിയുമോ കേട്ട് താമസം അപ്പു ഉറക്കെ പറഞ്ഞു ഞാൻ കയറാം പക്ഷേ മറ്റു കൂട്ടുകാർ അവനെ വിലക്കി. അതൊന്നും വകവയ്ക്കാതെ അവൻ ആ വലിയ മരത്തിൽ അള്ളിപ്പിടിച്ച് കയറിപ്പറ്റി മരത്തിലിരുന്ന് അപ്പു ഗമയോടെ താഴേക്ക് നോക്കി പറഞ്ഞു ആർക്കെങ്കിലും കഴിയുമോ ഈ വലിയ മരത്തിൽ കയറാൻ ഇത് കേട്ട കൂട്ടുകാർ പറഞ്ഞു മതി അപ്പു ഇറങ്ങി വാ കുറെ നിർബന്ധിച്ചപ്പോൾ അവൻ ഇറങ്ങാൻ തയ്യാറായി. താഴേക്ക് നോക്കിയപ്പോൾ അവനു പേടി തോന്നി എത്ര ശ്രമിച്ചിട്ടും അവന് മരത്തിൽ നിന്ന് ഇറങ്ങാൻ കഴിഞ്ഞില്ല സമയം വൈകിക്കൊണ്ടിരുന്നു കൂട്ടുകാർ എല്ലാവരും അവരുടെ വീട്ടിലേക്ക് പോയി അപ്പു തനിച്ചായി മരത്തിന്റെ മുകളിൽ ഇരുന്ന് അവൻ ഉറക്കെ കരയാൻ തുടങ്ങി

അപ്പോൾ അതുവഴി വന്ന ഒരു വഴിയാത്രക്കാരൻ അപ്പുവിനെ കണ്ടു അയാൾ അപ്പുവിനോട് കാര്യം തിരക്കി അപ്പോൾ നടന്നതെല്ലാം പറഞ്ഞു ഒരു വലിയ ഏണി കൊണ്ടുവന്ന അവനെ അയാൾ താഴെയിറക്കി എന്നിട്ട് അയാൾ അപ്പുവിനോട് പറഞ്ഞു ഇനി ഒരിക്കലും ഇതുപോലെയുള്ള ആപത്തിൽ ചെന്ന് പെടരുത് ഏത് കാര്യം ചെയ്താലും രണ്ടുവട്ടം ചിന്തിച്ച് ശരിയായ തീരുമാനം എടുക്കണം നമ്മൾക്കൊരു ആപത്ത് വന്നാൽ നമ്മൾ മാത്രമേ ഉണ്ടാകൂ