ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ഫോറെസ്റ്ററി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫോറെസ്റ്ററി ക്ലബ്

പ്രകൃതിയോടും പ്രകൃതിയിലെ ജീവജാലങ്ങോളോടും ഉത്തരവാദിത്തമുള്ള പൗരന്മാരായി വളരുവാൻ സ്കൂളിലെ ഫോറെസ്റ്ററി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ സജ്ജരാക്കുന്നു.വിശാലമായ സ്കൂൾ ക്യാമ്പസ്സിൽ ഫോറെസ്റ്ററി ക്ലബ്ബിന്റെ നേതൃത്വത്തിൽ മരങ്ങൾ നട്ടു പിടിപ്പിക്കുകയും അത് പരിപാലിക്കുകയും ചെയ്യുന്നു .2022 ലെ പരിസ്‌ഥിതി ദിനത്തിൽ വിതരണം ചെയ്യാനുള്ള വൃക്ഷതൈകൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ തയ്യാറാക്കി വരുന്നു

സേവ് ചെങ്കുറുഞ്ഞി ക്യാമ്പയിൻ

വംശനാശ ഭീഷണി നേരിടുന്ന ചെങ്കുറിഞ്ഞി മരം നട്ടുപിടിപ്പിക്കുന്നതിന് വനംവകുപ്പും വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തും ചേർന്ന് നടപ്പിലാക്കുന്ന 'സേവ് ചെങ്കുറിഞ്ഞി' കാമ്പയിൻ പദ്ധതിയുടെ ഭാഗമായി ഹയർ സെക്കന്ററി വിഭാഗത്തിന്റെയും ഫോറെസ്റ്ററി ക്ലബ്ബിന്റെയും നേതൃത്വത്തിൽ ചെങ്കുറുഞ്ഞി തൈകൾ സ്കൂളിൽ നാട്ടു പിടിപ്പിച്ചു .

ആരണ്യകം

മാർച്ച് 3 ലോക വന്യജീവി ദിനത്തോടനുബന്ധിച്ച്' കേരളത്തിലെ വനങ്ങളും വന്യ ജീവികളും' എന്ന വിഷയത്തിൽ ഫോറസ്റ് ഡിപ്പാർട്മെന്റിന്റെ  സഹകരണത്തോടെ ഒരു വെബ്ബിനാർ ഓൺലൈൻ  ആയി സംഘടിപ്പിച്ചു .പുനലൂർ സോഷ്യൽ ഫോറെസ്റ്ററി റേഞ്ച് ,റേഞ്ച് ഫോറസ്റ്  ഓഫീസർ ശ്രീ ആർ അജിത്കുമാർ വെബ്ബിനാർ ഉദ്‌ഘാടനം ചെയ്തു.പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫെസ്സറും റിസർച്ച് ഗൈഡുമായ ഡോ .ശ്രീജയ് .ആർ ക്ലാസ്  നയിച്ചു .കേരളത്തിലെ പ്രത്യേകിച്ചും കൊല്ലം ജില്ലയിലെ വനങ്ങളിൽ കാണപ്പെടുന്ന വന്യജീവികളെക്കുറിച്ചും വനങ്ങളെയും വന്യ ജീവികളെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും  കുട്ടികളെ ബോധവാന്മാരാക്കുന്ന തരത്തിലുള്ള വളരെ പ്രയോജനപ്രദമായ ഒരു പരിപാടിയായിരുന്നു ആരണ്യകം