ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാൾവഴികളിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ നാൾവഴികളിലൂടെ

അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന ലോകത്തെ ഒരു ചെറു വൈറസ് ഒറ്റയടിക്ക് നിശ്ചലമാക്കി. എല്ലാം താൻ ആണെന്ന ഭാവത്തിൽ ലോകം ഭരിച്ചിരുന്ന മനുഷ്യന്റെ പദ്ധതികൾ എല്ലാം കണ്മുന്നിൽ തകർന്നു വീണു. അല്ലെങ്കിലും അറിവുള്ളവർ പറഞ്ഞിട്ടുണ്ടല്ലോ ജീവിതം ഒരു മഹാത്ഭുതം ആണെന്ന്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നമുക്കായി എപ്പോഴും കാത്തുവെക്കുന്നു. ഇപ്പോഴിതാ കൊറോണ, കോവിഡ് 19 എന്ന ചെറു വൈറസ് പൊട്ടി പുറപ്പെട്ടിരിക്കുന്നു. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ലോകത്തെ ആകമാനം വിഴുങ്ങിയിരിക്കുന്നു. നൂറ് ദിവസം പിന്നിട്ടിട്ടും ലക്ഷങ്ങളാണ് ലോകത്താകമാനം ഇപ്പോഴും മരിച്ചു വീഴുന്നത്. ജാതി -മത -ഭാഷ ഭേതമന്യേ ആളുകൾ ദിനം പ്രതി മണ്ണിൽ മരിച്ചു വീഴുന്നു. ഇതിനകം തന്നെ കൊവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. പറഞ്ഞു വന്നത് ഇതാണ് അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നറിയാത്ത ഒരവസ്ഥ നമ്മുടെയൊക്കെ ജീവിതത്തിൽ ഉടനീളം ഉണ്ട് അത് അറിയാത്തവരാണ് ചെറിയ നേട്ടങ്ങളിൽ അഹങ്കരിക്കുന്നതും മറ്റുള്ളവരെ വെല്ലുവിളിക്കുന്നതും. ദൈവത്തെ ചിരിപ്പിക്കാൻ നമുടെ ഭാവി പദ്ധതികൾ പറഞ്ഞാൽ മതിയെന്നൊരു പഴഞ്ചൊല്ലു തന്നെയുണ്ടല്ലോ.

ഉയരങ്ങളിലേക്ക് പോയവരെല്ലാം തല താഴ്ത്തി വീടുകളിൽ കയറി അടച്ചിരിക്കുന്നു. ഇത്രേ ഉള്ളു ലോകത്തിലെ തന്നെ സാമ്പത്തിക വികസിത രാജ്യങ്ങൾ ഇതിനകം തന്നെ നിലംപൊത്തി. പ്രത്യാശയോടെ ലോകം മുഴുവൻ കാത്തിരിക്കുകയാണ് കൊറോണയ്ക്ക് ഒരു പ്രതിരോധ മരുന്നിനായി. ലോകം മുഴുവൻ അടച്ചിരുന്ന് കോറോണയുടെ സമൂഹവ്യാപനം തടയാനായി നാം പാലിക്കുന്നത് 'Break the chain' ആണെങ്കിൽ ഇതുമൂലം നമുടെ ഭൂമിയിലെ ജീവജാലങ്ങൾക്കും നമുടെ പരിസ്ഥിതിക്കും അവർ അനുഭവിക്കുന്ന പിരിമുറുക്കത്തിന് ഈ സമയം 'Break the tention'ആണ്. നമുടെ ചുറ്റുപാടിന്റെ പിരിമുറുക്കം ഈ lock down സമയത്ത് ഇല്ലാതാവുകയാണ് ചെയ്യുന്നത്. ചിലപ്പോൾ ഈ കോറോണയൊക്കെ പ്രകൃതിയുടെ ചില പ്രതിഭാസങ്ങൾ ആകാം. കാരണം അവർക്കും വേണം ആശ്വാസം. ആഗോളവൽക്കരണത്താലും മറ്റു കാരണങ്ങളാലും നമ്മുടെ പരിസ്ഥിതി ഈ പിരിമുറുക്കത്തിൽ അകപ്പെട്ടിരിക്കുകയാണ്. മനുഷ്യന്റെ വിവേകരഹിതമായ പ്രവർത്തികൾ ഇല്ലാത്ത കുറച്ചു ദിവസം. നമുടെ പരിസ്ഥിതി ഈ പിരിമുറുക്കത്തിൽനിന്ന് ഒന്ന് കരകയറട്ടെ. പക്ഷെ കൊറോണയെ അതിജീവിക്കാൻ ഇനിയും പരിശ്രമിക്കണം. ശരിയായ മുൻകരുതലുകളെടുത്താൽ കൊറോണ പകരില്ല എന്ന് നിശ്ചയം. Lock down പ്രഖ്യാപിച്ചതോടെ വാഹന പ്രവാഹവും ഇന്ധനപുകയും പൊടിയും ശബ്ദ ശല്യവും പെട്ടന്ന് കുറഞ്ഞതോടെ ശ്വാസം എടുക്കാൻ എന്തൊരു സുഖം. പക്ഷികളും പൂമ്പാറ്റകളും അണ്ണാറക്കണ്ണന്മാരും എങ്ങുനിന്നെന്നില്ലാതെ തിരിച്ചെത്തി. സൂര്യൻ ഉദിച്ചുയരുന്നത് പഴയ പ്രൗഢിയോടെ, കുയിൽ പാടുന്നതും ചീവീട് കരയുന്നതും ഒക്കെ അംഗഭഗം വരാതെ കാതിൽ പതിയുന്നു. പക്ഷെ എന്നാലും ഈ കൊറോണയെ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ ശാസ്ത്രം ജയിച്ചിട്ടും കൊറോണ തോറ്റില്ല എന്ന് വന്നു പോയാലോ. പ്രതിരോധിക്കണം അതിജീവിക്കണം. എങ്ങനെ പ്രതിരോധിക്കണം എന്ന ചോദ്യം പ്രസക്തം ആണ്. പ്രതിരോധിക്കാൻ മരുന്നോ വാക്‌സിനോ ഒന്നും ഇല്ല. ഇതിനായി നാം ശുചിത്വം ഉള്ള i ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്. മാസ്‌കോ മുഖാവരണമോ ഉപയോഗിക്കുക. കൈകൾ വൃത്തിയായി കഴുകി ശുചിത്വം പാലിക്കുക. രോഗം ബാധിച്ച ആളുമായി സമ്പർക്കത്തിലേർപ്പെടരുത്. രോഗ പ്രതിരോധശേഷി കൂട്ടുക. അതിലുപരി നമുടെ സർക്കാർ തരുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക. ഇതൊരു പോരാട്ടം ആണെന്ന് വേണമെങ്കിൽ പറയാം. നമുടെ ആരോഗ്യപ്രവർത്തകരും കൊറോണയുമായുള്ള പോരാട്ടം.

സത്യത്തിൽ ഇതൊരു തിരിച്ചറിവിന്റെ കാലം കൂടിയാണ്. നമുക്ക് നമ്മളല്ലാതെ മറ്റാരുമില്ല എന്ന തിരിച്ചറിവ്. ബംഗാളിൽനിന്നും ബീഹാറിൽനിന്നും വന്ന തൊഴിലാളികൾ ഭൂരിഭാഗം പേരും കണ്ണടച്ച് തുറക്കും മുൻപ് സ്‌ഥലം വിട്ടു. മഹാപ്രളയവും നിപ്പ വൈറസും നാം അതിജീവിച്ചതാണ്. അതുപോലെതന്നെ നാം ഒറ്റക്കെട്ടായി നിന്ന് ഈ കൊറോണയേയും അതിജീവിക്കണം. ജാതിമത കക്ഷിഭേതങ്ങൾ തത്കാലം മാറി. ലോകമാകെ ഒരു കൂട് എന്ന ബോധം ആദ്യമായി പരാക്കുന്നു. ഭിന്നനിറമുള്ള ഭരണാധികാരികൾ സഹകരിക്കുന്നു. ഉച്ചനീചത്വങ്ങൾ ഉടച്ചു നിരത്താൻ ഒരേ ഒരു രോഗാണു കൊറോണ. പ്രത്യാശയോടെ നമുക്ക് പ്രാർത്ഥിക്കാം. 'Break the chain'പ്രതിരോധിക്കാം അതിജീവിക്കാം.....

നന്ദന എ
9 എ ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം