ഗവ. എച്ച്.എസ്സ് .എസ്സ് ശാസ്താംകോട്ട/അക്ഷരവൃക്ഷം/ഗർഭസ്ഥ ശിശുവിന്റെ വ്യാകുലത

Schoolwiki സംരംഭത്തിൽ നിന്ന്
ഗർഭസ്ഥ ശിശുവിന്റെ വ്യാകുലത

 ഭൂവിലേക്ക് വരാൻ കൊതിച്ച ഞാ-
നറിഞ്ഞു മഹാമാരിയെപ്പറ്റി
ആരു ചൊല്ലിയിക്കഥയെന്ന്, നിങ്ങളോ-
ർത്തെന്തിന് വൃഥാ നെറ്റി ചുളിക്കുന്നു
അമ്മ തന്റെ ഹൃത്തിടിപ്പും ചൂടും
എന്തിനിത്രയിടക്കിടെക്കൂടുന്നു?
ഉത്തരം കേട്ടെന്റെ കാതും മിഴികളും
പൊത്തുവാനാകാതെ ഞാൻ കുഴങ്ങുന്നു

നിന്നെ മാറോടു ചേർക്കുവാനാകുമോ?
പാൽ കിനിഞ്ഞു തരുവാനാകുമോ ?
നിൻ ഹസ്തം പിടിക്കുവാനാകുമോ?
നിന്റടുത്തൊന്നിരിക്കുവാനാകുമോ?
എന്റെ നെഞ്ചിൽ നീ ചാടിക്കളിക്കുമോ?
നിന്റെ നിശ്വാസമേൽക്കുവാനാകുമോ?
എന്റെ കരങ്ങളാൽ പിച്ച നടക്കുമോ?

ഉത്ക്കണ്ഠയാലമ്മ വിതുമ്പുന്ന
തെന്റെ സ്വസ്ഥത നഷ്ടപ്പെടുത്തുന്നു
എന്നെ സ്വീകരിക്കുവാനിനിയെത്ര പേർ?
എന്റെ യാത്രയാ ഭൂമിയിലെത്ര നാൾ?
എന്തു തന്നെയായാലും ഞാൻ വരും
ഏറെ നാളായി കാത്തിരുന്നില്ലയോ?
ദൂരെക്കിടന്നെങ്കിലുമമ്മ തൻ
പുഞ്ചിരിക്കും മുഖമൊന്നു കാണണം

മുഹമ്മദ് അമാനുള്ള
9 B ഗവ എച് എസ് എസ് ശാസ്താംകോട്ട
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത