ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം

ഇത് ഒരു കഥ അല്ലാ....കേരളത്തിന് പുറത്തുള്ള നഗരങ്ങളിൽ ഞാൻ കണ്ട ചില ജീവിതങ്ങൾ.ഈ കോവിഡ് കാലം ... നാല് ചുമരുകൾക്കുള്ളിൽ ഞെങ്ങി ഞെരുങ്ങി ജീവിക്കുന്ന ജീവിതങ്ങൾ .ഭക്ഷണം കിട്ടുന്നുണ്ടോ അസുഖം വന്നാൽ ചികിൽസാ പോലും ലഭിക്കാൻ വഴിയില്ലാത്തവർ. വേലി കെട്ടി അടച്ച അതിരുകൾ ..... തീച്ചയായും നന്മ നിറഞ്ഞ കേരളം എൻ്റെ മനസ്സിൽ തെളിഞ്ഞു വന്നു, നന്മയുടെ നാട്..... മാവേലി നാട്....... ദൈവത്തിന്റെ നാട് തന്നെ........ അതിഥി തൊഴിലാളികൾക്ക് വിരുന്നു ഒരുക്കി നൽക്കുന്ന എന്റെ അല്ല, എല്ലാ മലയാളികളുടെയും കേരളം ...... എന്നിട്ടും തൃപ്തിയാകാത്ത അതിഥികൾ. മുംബൈ പോലുള്ള നഗരങ്ങളിൽ പത്തും പതിനഞ്ചും അടി വലിപ്പം ഉള്ള മുറികളിൽ ഒരു സൗജന്യങ്ങളും ലഭിക്കാതെ എത്രയോ മലയാളി കുടുംബങ്ങൾ കഴിയുന്നു.... പരിഭവവും കാണിക്കാതെ...കേരളത്തിലേ അതിഥികൾ വിരുന്ന് പിടിച്ചു വാങ്ങുന്ന പോലെ ആണ് പുറത്തുള്ളവർക്ക് തോന്നുന്നത്. കൊറോണ സംക്രമം ഉള്ള പല സ്ഥലങ്ങളിലും ഒരു സുരക്ഷിതത്വവും ഇല്ലാതെ ആവശ്യത്തിനു ഭക്ഷണം പോലും ലഭ്യമില്ലാതെ കഷ്ടപ്പെടുകയാണ് സേവന രംഗത്തെ ഒരു കൂട്ടം തന്നുടെ സഹോദരി സഹോദരന്മാർ. ഇവരെ ആരും അതിഥികൾ ആയി കണക്കാക്കുന്നുമില്ല .......... ചില നേർക്കാഴ്ചകൾ ഞാൻ എഴുതാൻ ശ്രമിച്ചു എന്നു മാത്രം ....

നഫിയാ എൻ
9 ‍ ഡി ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ