ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

ലോകത്തെ ആകെ ഭീതിയിൽ ആഴ്ത്തിയ കൊറോണ അഥവാ covid 19 എന്ന മഹാമാരി... ചൈനയിലെ വുഹാനിലാണ് കൊറോണ എന്ന വൈറസിന്റെ ഉത്ഭവം. നമ്മുടെ രാജ്യമായ ഇന്ത്യയിൽ തന്നെ 600 ൽ പരം ആളുകൾ ആണ് മരണപ്പെട്ടത് എഎന്നു പറയപ്പെടുന്നു. കിരീട ആകൃതിയിലുള്ള ഈ വൈറസിനു മരുന്നു കണ്ടു പിടിച്ചതായി റിപ്പോർട്ടില്ല.കിരീടാകൃതിയിൽ ആയതിനാൽ crown എന്ന വാക്കിൽ നിന്നാണ് കൊറോണ എന്ന പദം രൂപപെട്ടത്.ഈ വൈറസ് ബാധിച്ച ഒരു ശരീരത്തിൽ 14 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. സാമൂഹിക അകലം പാലിച്ചുകൊണ്ടും ശരീരശുദ്ധി വരുത്തിയും ഒരു പരിധിവരെയും ഈ വൈറസിനെ പ്രതിരോധിക്കാൻ സാദിക്കും. മനുഷ്യരും പക്ഷികളും ഉൾപ്പെടെ സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസു കളാണ് കൊറോണ വൈറസുകൾ. ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും കോവിഡ് 19 പൊട്ടി പുറപ്പെട്ട ഉടനെ തന്നെ വൈറസിന്റെ ഉറവിടം തേടിയുള്ള പഠനങ്ങൾആരംഭിച്ചിരുന്നു. ജനിതകഘടനയെ പറ്റിയുള്ള പഠനങ്ങളിൽ തെളിഞ്ഞത് ചൈനയിലെ യുനാൻ പ്രാവിശ്യയിലുള്ള ഹോഴ്സ്ഷൂ ഇനത്തിൽ പെട്ട വവ്വാലുകളുടെ കൂട്ടത്തിൽ നിന്നുമാണ് ഇത് ഉത്‌ഭവിച്ചത് എന്ന് പറയപ്പെടുന്നു.

പ്രകൃതിയുടെ തിരിച്ചടികൾ വരുമ്പോഴാണ് മനുഷ്യർ എത്ര നിസ്സാരരാണെന്ന് നമ്മൾ തിരിച്ചറിയുക. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഉണ്ടായ പ്രളയങ്ങൾ ഇക്കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നത്. കോറോണയുടെ ഈ ആക്രമണം നമ്മെ ഓർമിപ്പിക്കുന്നത് ഈ ശാശ്വതമായ സത്യമാണ്. ഈ മഹാ മാരി നമുക്ക് പ്രതിരോധിക്കാൻ നമ്മുക്ക് കഴിയട്ടെ.

അബിയ ബിജു
9 സി ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം