ഗവ. എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

1346 ൽ യൂറോപ്പിന്റെ ചരിത്രത്തിൽ മനുഷ്യരെ കൊന്നൊടുക്കിയ മഹാമാരിയാണ് കറുത്ത മരണം അഥവാ പ്ലേഗ്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിന്നു വന്ന എലികളിൽ നുന്നും പകർന്ന മഹാമാരി അനേകം മനുഷ്യ ജീവനുകളെ കൊന്നൊടുക്കി. ചപ്പുചവറുകളും മാലിന്യങ്ങളും മറ്റും വലിച്ചെറിഞ്ഞ് പരിസരം വൃത്തിഹീനം ആക്കിയപ്പോൾ, മനുഷ്യൻ ഓർത്തില്ല അത് അവനു തന്നെ കെണി ആകുമെന്ന്. വൃത്തിയുള്ളതോ ആരോഗ്യകരമോ ആയ പരിസര ബോധത്തെ ശുചിത്വമെന്ന് വ്യാഖ്യാനിക്കാം. മനുഷ്യൻറെ ആരോഗ്യം, കാര്യക്ഷമത, ദീർഘായുസ്സ് എന്നിവയിൽ ബാഹ്യ പരിസ്ഥിതിയുടെ സ്വാധീനം വളരെവലുതാണ്. വ്യക്തിശുചിത്വം, ഗൃഹ ശുചിത്വം,പരിസര ശുചിത്വം, സാമൂഹ്യ ശുചിത്വം, എന്നിവയാണ് ആരോഗ്യ ശുചിത്വത്തിൻറെ മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വ പാലനത്തിൻറെ പോരായ്മകളാണ് 90-ശതമാനം രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വശീല അനുവർതനം/പരിഷ്ക്കാരങ്ങൾ ആണ് ഇന്ന് ആവശ്യം. വ്യക്തികൾ സ്വയമായി ആരോഗ്യ ശുചിത്വം പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും തടയാം. വ്യക്തിശുചിത്വം നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്.വ്യക്തിപരമായ ശുചിത്വത്തിന് പ്രാധാന്യം മനസ്സിലാക്കുന്നതിനായി ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. കോവിഡ്19 എന്ന മഹാമാരി ലോകമെമ്പാടും പടരുന്ന ഈ സാഹചര്യത്തിൽ ശുചിത്വം പാലിക്കേണ്ടത് നമ്മുടെ കടമയാണ്. ഇനിയും യും ചരിത്രം ആവർത്തിക്കാതിരിക്കാൻ നമുക്ക് ശുചിത്വം പാലിക്കാം. ഭക്ഷണാവശിഷ്ടങ്ങളും, മറ്റ് മാലിന്യങ്ങളും വലിച്ചെറിഞ് ' "ഞാനൊന്നുമരിഞ്ഞില്ലെ രാമനാരായണ" എന്നുപറഞ്ഞ് നടന്നു പോകുന്നവരാണ് നമ്മളൊക്കെ. നാളെ നമ്മുടെ തലമുറയ്ക്കും മഹാരോഗങ്ങൾ പിടിപെട്ടേക്കാം. പ്ലാസ്റ്റിക് കവറുകളിൽ മാലിന്യങ്ങളുമായി പുറത്തിറങ്ങുന്നവർ സ്വന്തം കുഞ്ഞുങ്ങളുടെ മുഖം കൂടി ഒന്നോർക്കുക. ആരോഗ്യമുള്ള പുതുതലമുറയ്ക്ക് ആയി ശുചിത്വമുള്ളവരാകാം.

ബിനുഷ D
8 C ജി‌എച്ച്‌എസ്‌എസ് വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം