ഗവ. എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/ശുചിത്വ ബോധം

ശുചിത്വ ബോധം

പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നുവെന്ന് നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു.ആരോഗ്യം പോലെ തന്നെ വ്യക്തിശുചിത്വവും സാമൂഹികശുചിത്വവും ഏറെ പ്രധാനമുള്ളതാണ് .വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസരശുചിത്വത്തിനും പൊതുശുചിത്വത്തിനും ആ പ്രാധാന്യം കല്പിക്കുന്നില്ല.നമ്മുടെ ബോധനിലവരത്തിന്റെയും കാഴ്ചപാടിന്റെയും പ്രശ്നമാണ് ഇത്. സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലും റോഡിലും പുഴയിലും വലിച്ചെറിയുന്ന മലയാളി തന്റെ കപട സംസ്കാരബോധത്തിന്റെ തെളിവാണ് പ്രകടിപ്പിക്കുന്നത്.ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ പലപ്പോഴും നമ്മുടെ ശുചിത്വമില്ലായിമ്മയ്ക്കു കിട്ടുന്ന പ്രീതിഫലമാണെന്ന് നാം തിരിച്ചറിയുന്നില്ല. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം.വ്യക്തി ശുചിത്വം,ഗൃഹ ശുചിത്വം, പരിസര ശുചിത്വം,സാമൂഹ്യ ശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ വേർതിരിച്ചു പറയുമെങ്കിലും ഇവയെല്ലാം കൂടിച്ചേർന്ന ആകെ തുകയാണ് ശുചിത്വം.എവിടെയെല്ലാം നാം സ്രേത്തിച്ചുനോക്കുന്നുവോ അവിടെയെല്ലാം നമുക്ക്‌ ശുചിതുവമില്ലായ്മ കാണാവുന്നതാണ്.വ്യക്തി ശുചിത്വം ഉണ്ടായാൽ ശുചിത്വമായി എന്നു നാം ധരിക്കരുത്. ഞാനും എന്റെ വീടും വൃത്തിയായാൽ മതിയെന്ന ധാരണയാണ് മിക്കവർക്കും ഉള്ളത്.പരിസരശുചിതുവമില്ലായ്മ മൂലം ജലമലിനീകരണവും പകർച്ചവ്യാധിയും ഉണ്ടാക്കുന്നു.മലിന്യസംസ്കാരണപരിപാലന സംവിധാനങ്ങളുടെ അപര്യാപ്തത, സാമൂഹിക പൗരബോധമില്ലായ്മ ഇവ സാമൂഹിക ശുചിത്വത്തിനു വിലങ്ങുതടിയാവുന്ജീവിക്കാനുള്ള അവകാശമെന്നാൽ ശുചിത്വമുള്ള അന്തരീക്ഷത്തിലും ചുറ്റുപാടിലും ജീവിക്കുവാനുള്ള അവകാശമാണ് എന്നാണ് അർത്ഥം. ജീവിതഗുണനിലവാരത്തിന്റെ സൂചനകൂടിയാണ് ശുചിത്വശുചിത്വമില്ലായ്മ വായു- ജലമാലിനീകരണത്തിന് കാരണമാകുകയും ആവാസവ്യവസ്ഥയെ അപകടത്തിലാക്കുകയും ചെയ്യുന്നു. ഇത് മണ്ണിനെ ഊഷരമാക്കുകയും കൃഷിയെയും സമ്പത്ത് വ്യവസ്ഥയെയും തകർക്കുകയും ചെയ്യുന്നു ശുചിത്വമില്ലായ്മ ജനങ്ങൾക്കിടയിൽ സ്പർദയും അസ്സ്വസ്ഥതകളും വർത്തിപ്പിക്കുന്നു.ശുചിത്വമില്ലായ്മ നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. രോഗങ്ങൾ വ്യാപകമാക്കുന്നു.രോഗികളുടെസമൂഹം സാമൂഹിക ബാധ്യതയായിമാറുന്നു.ജലജന്യ രോഗങ്ങൾ ആവർത്തിക്കപ്പെടുന്നു.കൊതുക്, എലി,കീടങ്ങൾ എന്നിവ പെരുകുന്നു അവ പരത്തുന്ന രോഗങ്ങളും പെരുകുന്നു.മലിനജലവും മാലിന്യവും ജീവിതം ദുസ്സഹമാക്കുന്നു.

വ്യക്തി ശുചിത്വബോധം പോലെ തന്നെ സാമൂഹ്യ ശുചിത്വബോധവും വളരെ വളർത്തേണ്ടതാണ്.സാമൂഹ്യ ശുചിത്വ ബോധമുണ്ടായാൽ ഒരു വ്യക്തിയും വ്യക്തി ശുചിത്വത്തിനോ ഗാർഹികശുചിത്വത്തിനോ വേണ്ടി പരിസരം മലിനമാക്കില്ല.അവരവരുണ്ടാകുന്ന മാലിന്യം അവരവർ തന്നെ സംസ്കരിക്കുകയും അതിനുള്ള മാർഗങ്ങൾ കണ്ടെത്തുകയും പൊതുസ്ഥലങ്ങളിലെയും സ്ഥാപനകളിലെയും ശുചിത്വമില്ലായിമായ്ക്കു എതിരെ പ്രവർത്തിക്കുകയും ചെയ്യും അതുപോലെ മലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കാൻ പോകുന്നതിന് തൊട്ടുമുൻപു നിങ്ങളുടെ കുടുബത്തെ ഓർക്കുക,കുട്ടികളെ ഓർക്കുക , അടുത്ത തലമുറയുടെനന്മ ഓർക്കുക.

അനുഗ്രഹ എ.ഒ.
8 C ജി‌എച്ച്‌എസ്‌എസ് വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം