ഗവ. എം ആർ എസ് പൂക്കോട്/അക്ഷരവൃക്ഷം/അമ്മച്ചിപ്ലാവ്
അമ്മച്ചിപ്ലാവ്
ഒരിടത്തൊരിടത്ത് ഒരു മനോഹരമായ ഒരു ചെറിയ ഗ്രാമമുണ്ടായിരുന്നു. നിറയെ കൊച്ചുകൊച്ചു വീടുകളും ഒരു ചെറിയ നദിയും ആ നദിയുടെ അരികിലായി കുറെ മരങ്ങളുമുണ്ടായിരുന്നു . ആ മരങ്ങളുടെ ഇടയിലായി ഒരു വലിയ അമ്മച്ചിപ്ലാവും . . അമ്മച്ചിയായ ആപ്ലാവിലാണ് കിളികളും അണ്ണാറക്കണ്ണന്മാരും കുരങ്ങന്മാരും എല്ലാം താമസിച്ചിരുന്നത് .ആ ഗ്രാമത്തിലുള്ളവർക്ക് അമ്മച്ചിപ്ലാവിനെ ഒരുപാടിഷ്ടമായിരുന്നു .ആ മരത്തിൽ ഒരു പാട് ചക്കകൾ ഉണ്ടാകാറുണ്ട് .മറ്റു പ്പ്ലാവുകളെ പോലെ ആയിരുന്നില്ല അമ്മച്ചിപ്ലാവ് ആ ഗ്രാമത്തിലുള്ള കൊച്ചു കുട്ടികൾവരെ മരത്തിൻറെ ചുവട്ടിലായിരുന്നു കളിക്കുന്നത്, എല്ലാവര്ക്കും നല്ല തണലായിരുന്നു ആ അമ്മച്ചിപ്ലാവ്. ദിവസങ്ങൾ അങ്ങനെ സന്തോഷത്തോടെ കടന്നുപോയി , ഒരു അവധിക്കാലം എത്തി എല്ലാകുട്ടികൾ കളിച്ചുകൊണ്ടിരിക്കുമ്പോൾ അങ്ങ് ദൂരത്തുനിന്നും ഒരുപാടആളുകൾ ആ നാട്ടിലേക്കെത്തി വന്നവർക്കെല്ലാം ആ ഗ്രാമം വളരെ ഇഷ്ടമായീ . അവരുടെ ലക്‌ഷ്യം ആ പ്ലാവിനെ വെട്ടികൊണ്ടു പോകുകയെന്നതായിരുന്നു . അവരിൽ ഒരാൾ പറഞ്ഞു ഈപ്ലാവിനെ വെട്ടിയാൽ നല്ല മരത്തടി കിട്ടും ഇതു പട്ടണത്തിൽ കൊണ്ടുപോയി വിറ്റാൽ നല്ല പണം കിട്ടും . ഇവർചർച്ച ചെയ്യുന്നത് അമ്മുക്കുട്ടി കേട്ട് ഈ കാര്യം അവൾ മറ്റുള്ളവരോട് പറഞ്ഞു . എല്ലാവര്ക്കും വല്ലാത്ത സങ്കടമായീ .അവരിൽ ഒരാൾ പറഞ്ഞു നമുക്കിതു തടയണം .അമ്മു ചോദിച്ചു അതിനെന്താ വഴി ,അവർ കൂടിയിരുന്നാലോചിച്ചു . അങ്ങനെ ഒടുക്കം അവർ അച്ഛനമ്മമാരോടും നാട്ടിലെ പരിസ്ഥിതി സ്നേഹികളോടും കാര്യം അവതരിപ്പിച്ചു .അവര്പപിറ്റേദിവസം മരംവെട്ടുകാരെകണ്ടു കാര്യങ്ങൾ അവതരിപ്പിച്ചു .ഒരു നാട് മൊത്തം ഒരു പ്ലാവിന് വേണ്ടി കൈകോർത്തപ്പോൾ അമ്മച്ചിപ്ലാവിന് ദീർഘായുസ്സ്‌കിട്ടി ,കുട്ടികൾക്കും, അണ്ണാറക്കണ്ണനും, കിളികൾക്കും സന്തോഷവും . ആ മരം നാടിനു സ്വന്തമായി.
സാങ്കേതിക പരിശോധന - muhammadali തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ