ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ

കാലാവസ്ഥ മാറുന്നതിനനുസരിച്ച് ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ ഒരുപാടാണ്. ശരീരത്തെ രോഗങ്ങൾക്ക് അടിമപ്പെടാതെ പിടിച്ചു നിർത്തുന്നതിന് നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടുകയല്ലാതെ വേറെ യാതൊരു മാർഗവും ഇല്ല. ഇന്നത്തെ കാലത്ത് കുട്ടികൾക്ക് ചെറുതായി മഴനനഞ്ഞാലോ വെയിൽ കൊണ്ടാലോ പെട്ടെന്ന് ജലദോഷവും പനിയും വരാറുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയാതിരിക്കുന്നതിലാണ് നാം എല്ലാവരും ശ്രദ്ധിക്കേണ്ടത്. കൊറോണ ആണല്ലോ അപ്പോൾ കൂടുതൻ ശ്രദ്ധിക്കണം.

               പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ട 4 കാര്യങ്ങൾ

1. കൈകൾ എപ്പോഴും വൃത്തിയായി വെക്കാൻ ശ്രദ്ധക്കണം. കാരണം ബാത്റൂമിൽ പോകുമ്പോൾ വാതിൽ തൊടാറുണ്ട്. പൊടിയുള്ള മറ്റു വസ്തുക്കളിൽ തൊടാറുണ്ട്. നമ്മൾ പോലുമറിയാതെ അണുക്കൾ നമ്മുടെ കൈകളിൽ എത്തുന്നു. ശുചിത്വക്കുറവ് ഈ അണുക്കളെ നമ്മുടെ ശരീരത്തിൽ എത്തിക്കും.ഇതുമൂലം രോഗം പിടിപെടാൻ സാധ്യതയുണ്ട് ആവശ്യത്തിന് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മുതൽ 20 മിനിട്ട് വരെ കൈകൾ കഴുകണം. ചൂടു വെള്ളത്തിൽ രണ്ടു നേരം കൈകൾ കഴുകുന്നത് നല്ലതാണ്.

2. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആരോഗ്യപരമായ ഭക്ഷണം കഴിക്കണം. ഭക്ഷണം വലിച്ചുവാരിക്കഴിക്കാതെ ആവശ്യത്തിന് കഴിക്കണം. കൃത്യമായ ആഹാര ക്രമീകരണം വേണം. കോളിഫ്ള‍വർ, വെളുത്തുള്ളി, ഇഞ്ചി, വെള്ളരിക്ക എന്നിവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക. തണ്ണിമത്തൻ, ആപ്പിൾ, മാതളനാരങ്ങ, പഴം എന്നിവ ധാരാളം ഭക്ഷണത്തിൽ ചേർക്കുക. ഇലക്കറികൾ ധാരാളം കഴിക്കുക. രോഗങ്ങൾ പരത്തുന്ന അണുക്കളോട് പൊരുതുവാൻ ആന്റി ഓക്സിടന്റുകൾ ശരീരത്തിൽ ഉൽപ്പാദിപ്പിക്കാൻ സഹായകമായ ഭക്ഷണങ്ങൾ ആണ്.

3. പുറത്ത് എത്ര തണുപ്പായിരുന്നാലും ശരീരത്തിന്റെ സുഖകരമായ പ്രവർത്തനത്തിന് ജലാംശം അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് വെള്ളം കുടിക്കുന്നതിൽ യാതൊരുകുറവും വരുത്തരുത്. കൃത്യമായ അളവിൽ ജലാംശം ലഭിക്കുന്നത് മൂലം നമ്മുടെ ശരീരത്തിൽ നിന്ന് വിഷാംശം പുറംതള്ളപ്പെടുകയും, അതുമൂലം ഉന്മേഷവും ഉണർവ്വും വർദ്ധിക്കുകയും ചെയ്യുന്നു.

4. തണുപ്പു കാലങ്ങളിൽ ഏഴ് മണിക്കൂർ ഉറക്കം കിട്ടാതെ വന്നാൽ ജലദോഷവും മറ്റും പിടിപെടാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഈ സമയങ്ങളിൽ കൂടുതൽ ഉറങ്ങുക. ഉറക്കം കിട്ടിയില്ലെങ്കിൽ ഹൃദയരോഗസംബന്ധമായ അസുഖങ്ങൾ, ഓർമ്മക്കുറവ് എന്നിവ ഉണ്ടാവാൻ സാദ്ധ്യത ഉണ്ട്.

രാജേഷ് ടി.പി
8 B [[|ജി.ആർ.എസ്.ആർ.വി.എച്.എസ്.എസ്,വേലൂർ]]
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം