ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ മാതാവ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നമ്മുടെ മാതാവ്

നമുക്ക് വേണ്ടതെല്ലാം ചെയ്തു തരുന്ന പ്രകൃതി മാതാവിനോട് നാം എന്താണ് ചെയ്യുന്നത് ?നമ്മുടെ വിവിധങ്ങളായ പ്രവർത്തികളാൽ പ്രകൃതിയെ മലിനപ്പെടുത്തുന്നു. വായു മലിനീകരണം, ജല മലിനീകരണം, ശബ്ദ മലിനീകരണം എന്നിവയിലൂടെ . ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ നോക്കുക. ശുദ്ധജല സ്രോതസ്സുകളാൽ സമ്പന്നമായിരുന്ന നമ്മുടെ നാട്ടിൽ ശുദ്ധജലം കിട്ടാക്കനിയായി തീർന്നിരിക്കുന്നു . ഇതിൽ നിന്നും ഒരു മോചനം നേടേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് .

ഇന്ന് ലോകത്തെയാകെ വരിഞ്ഞുമുറുക്കിയിരിക്കുന്ന കോവിഡ് -19 എന്ന മഹാമാരിയെ നേരിടാൻ നമുക്ക് പ്രകൃതിയെ കൂട്ടുപിടിക്കാം . വ്യക്തിശുചിത്വം , പരിസരശുചിത്വം എന്നിവ പാലിക്കൽ സാമൂഹിക അകലം പാലിക്കൽ , മാസ്ക് ധരിക്കൽ,സോപ്പുപയോഗിച്ചു കൈ കഴുകൽ എന്നീ നല്ല ശീലങ്ങൾ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാക്കാം.


റിൻഷ സലിം
5 A ജി ആർ എസ്‌ ആർ വി എച്ച് എസ് എസ് വേലൂർ
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം