ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം/സോഷ്യൽ സയൻസ് ക്ലബ്ബ്-17
സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ മെഹന്തി ഫെസ്റ്റ് നടത്തി. മൈലാഞ്ചിയിടല് മത്സരം ഹെഡ്‌മിസ്ട്രസ് എൻ എ മീര ഉദ്ഘാടനം ചെയ്തു. തനൂജ സഫ്ന ടീം ഹൈസ്ക്കൂൾ വിഭാഗത്തിലും അയിഷ ഹന്നത്ത് തീർഥ ടീം യുപി വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ പത്രക്വിസ് മത്സരം നടന്നു വരുന്നു. എല്ലാ ബുധനാഴ്ചയും ആനുകാലിക പത്രവാർത്തയെ അടിസ്ഥാനപ്പെടുത്തി പ്രസിദ്ധപ്പെടുത്തുന്ന ചോദ്യത്തിന് ശരിയുത്തരം നൽകുന്ന കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്ക് സമ്മാനം നൽകുന്നു.