ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രേംചന്ദ് ജയന്തി ആചരിച്ചു..

കാട്ടിക്കുളം: ഗവൺമെന്റ് ഹയർസെക്കന്ററി സ്കുൂൾ കാട്ടിക്കുളം ഹിന്ദി മഞ്ചിന്റെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ പ്രേം ചന്ദ് ജയന്തി ആചരിച്ചു. പ്രശ്നോത്തരി,പ്രേം ചന്ദ് ഡോക്യുമെന്ററി പ്രദർശനം, ചിത്രപ്രദർശനം എന്നിവ നടത്തി. ഉപന്യാസചക്രവർത്തിയായ പ്രേംചന്ദിനെക്കുറിച്ച് കൂടുതൽ അറിയാൻ സഹായിച്ചതായി കുട്ടികൾ അഭിപ്രായപ്പെട്ടു.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ഏകദിന ക്യാമ്പ് പൂർത്തിയായി..

കാട്ടിക്കുളം: മുപ്പത്തി എട്ട് അംഗങ്ങൾ പങ്കെടുത്തുകൊണ്ട് നടന്ന കേരളത്തിലെ ഐ ടി അംഗങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ കാട്ടിക്കുളം യൂണിറ്റ് ക്യാമ്പ് കുട്ടികൾക്ക് ആവേശമായി.ഓഡിയോ വീഡിയോ എഡിറ്റിംഗ് വിഷയമാക്കി നടത്തിയ ക്യാമ്പ് നയിച്ചത് രാജേഷ് കൈപ്പച്ചേരി,ജോസഫ് സി പോൾ,രശ്മി വി എസ്, ശാലിനി കെ വി എന്നിവരാണ്.ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ എൻ പ്രഭാകരൻ, പിടിഎ എക്സിക്യുട്ടീവ് അംഗം മുജീബ് പള്ളത്ത് എന്നിവർ ക്യാമ്പ് സന്ദർശിച്ച് വിദ്യാർഥികൾക്ക് ആശംസകൾ നേർന്നു.

നാഷണൽ റോൾപ്ലോ മത്സരം:കാട്ടിക്കുളം സ്കൂളിന് ജില്ലയിൽ രണ്ടാം സ്ഥാനം..

കൽപ്പറ്റ: എസ് സി ഇ ആ‍ ടി യുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസപരിശീലനകേന്ദ്രം നടത്തിയ നാഷണൽ റോൾപ്ലേ മത്സരത്തിൽ കാട്ടിക്കുളം ഹയ‍ർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാ‍ർഥിനികൾ രണ്ടാം സ്ഥാനം നേടി.