ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/നാടോടി വിജ്ഞാനകോശം
ഈ വിദ്യാലയത്തിൽ അടിയ,കുറുമ(തേൻകുറുമ,വട്ടക്കുറുമ,ഊരാളികുറുമ),കുറിച്യ,പണിയ,കാട്ടുനായ്ക്ക,ബക്കുട,മുതലായ വിഭാഗങ്ങളിലുള്ള വിദ്യാർഥികളാണ് പ്രധാനമായും പഠിക്കുന്നത്. ഇവർക്കെല്ലാം പ്രത്യേക ഭാഷയും സംസ്കാരവും ഭക്ഷണരീതിയുമുണ്ട്. ഇവരിൽ നിന്നും ശേഖരിച്ചതാണ് താഴെ നൽകുന്ന പദകോശം. 2019-20 അധ്യയനവർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനമായി രൂപപ്പെട്ടതാണിത്. ഇതിൽ തിരുത്തലുകൾ ഉണ്ടായേക്കാം.
അടിയ
സ്പൂൺ -സ്പൂണു
തേങ്ങ -തേങ്ങെ
കടലാസ് - കടലാസു
നെല്ലിക്ക - നെല്ലികായ്
തണ്ണിമത്തൻ - ബത്തക്കെ
പന്നി - പന്റി
കുരങ്ങൻ - കുരങ്ങു
പൊട്ട് - പൊട്ടു
മരുന്ന് - മരുന്നു
പാത്രം - പാത്തിരം
അടുപ്പ് - ഒലെ
റോഡ് - റോഡു
മരണം - ചാവു
പേര് - പേരു
നാട് - നാടു
ചേട്ടൻ - അണ്ണൻ
അനുജൻ - ളേയേ
അനുജത്തി - ളേവോ
മരം - മര
പൂവ് - പൂവു
കായ് - കായു
കണ്ണ് - കണ്ണു
ചെവി - ചൊവുടു
മൂക്ക് - മൂക്കു
നാക്ക് - നാക്കു
കാല് - കാലു
തല - തിലെ
മാല - മാലെ
പാദസരം - പാൽസരം
സ്കൂൾ - സ്കൂളു
ഞങ്ങൾ - നാങ്ക
പഞ്ചസാര - പഞ്ചാരെ
കുറിച്യ
വീട് - മിരിത്ത്
ഇല -എല
കിണർ - കെണർ
പുഴ - തോട്ടിൽ
പാടം-കണ്ടം
വിറക് - കമ്പ്
വാങ്ങിക്കുക - വാങ്ങിറ്റ്
പോകുക - പോട്
തിന്നുക - തിന്ന്
ഓടുക - പായുക
കേൾക്കുക - കേൾക്ക്
ചിരിക്കുക - ചിരിപ്പ്
പറയുക - പറ
വഴക്കിടുക - കച്ചറ
കലം - കുടുക്ക
ചിരട്ട -ചെരട്ട
മനുഷ്യർ – ആൾക്കാര്
പണിയ
വെള്ളം - ബൊള്ള
മോതിരം - മോതിര
ചോറ് - കഞ്ഞി
കല്ല് - കല്ലു
വിവാഹം -കല്യാണ
കളിക്കുക - കളിപ്പാ
പഠിക്കുക - പഠിക്കിഞ്ചെ
വരിക - ബഞ്ചെ
ചാടുക - തുള്ളിഞ്ചെ
നടക്കുക - നടക്കിഞ്ചെ
നൃത്തം ചെയ്യുക - ഡാൻസ് കളിക്കിഞ്ചെ
കാണുക - കാണിഞ്ചെ
തല്ലുക - അറഞ്ചു
കമ്മൽ - കമ്മലു
പല്ല് - പല്ലു
പുസ്തകം - ബുക്കു
തീ - തീയു
ആകാശം - ആകാശ
വേദന - നോയിഞ്ചോ
ഉത്സവം -തിറ