ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/സൗരയൂഥം ഉണ്ടായതെങ്ങനെ?
സൗരയൂഥം ഉണ്ടായതെങ്ങനെ?
സൗരയൂഥം എങ്ങനെ ഉണ്ടായി എന്നതിനെപ്പറ്റി ശാസ്ത്രം ഇന്നും ഗവേഷണങ്ങൾ തുടരുന്നു. ഇതുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങൾ നിരവധിയാണ്. ഒരു സിദ്ധാന്തം പറയുന്നത് സോളാർ നെബ്യൂല വാതക മേഘങ്ങളിൽ നിന്നും സൗരയൂഥം ഉടലെടുത്തുവെന്നാണ്. ഏകത്വസിദ്ധാന്തം എന്നാണ് ഈ സിദ്ധാന്തം അറിയപ്പെടുന്നത്. സൗരയൂഥം മൊത്തമായി ഒരേ സമയത്ത് രൂപം കൊണ്ടുവെന്ന് ഏകത്വസിദ്ധാന്തം പറയുന്നുവെങ്കിലും മറ്റൊരു സിദ്ധാന്തം സൂര്യനാണ് ആദ്യം രൂപമെടുത്തത്, ബാക്കി ഗ്രഹങ്ങളും മറ്റും പിന്നീട് രൂപംകൊണ്ടു എന്ന് പറയുന്നു. റെനെ ഡെക്കാർത്തെ എന്ന ശാസത്രജ്ഞനാണ് ആദ്യമായി ഏകസിദ്ധാന്തം അവതരിപ്പിച്ചത്. പിന്നീട് പിയറി ലാപ്ലേസ് രണ്ടാമത്തെ (നെബുലാർ ഹൈപോതെസിസ് ) ഏകത്വ സിദ്ധാന്തവുമായി രംഗത്തെത്തി. പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിലായിരുന്നു ആദ്യ ഏകത്വസിദ്ധാന്തം അവതരിപ്പിക്കപ്പെട്ടത്. സൗരയൂഥത്തിന്റെ ഉൽപത്തി സംബന്ധിച്ച മറ്റൊരു സിദ്ധാന്തമായ ദ്വന്ദ്വസിദ്ധാന്തം പതിനെട്ടാം നൂറ്റാണ്ടിൽ ജന്മം കൊണ്ടു. സൗരയൂഥ ഉൽപത്തി സംബന്ധിച്ച ഈ സിദ്ധാന്തം പറയുന്നത് സൂര്യനരികിൽ വലിയ വസ്തുക്കൾ എത്തിപ്പെട്ടതാകാം സൗരയൂഥ പിറവിക്ക് നിദാനമായതെന്നാണ്. ഈ സിദ്ധാന്തത്തിന്റെ അവതാരകൻ ഫ്രഞ്ച് ശാസ്ത്രജ്ഞനായ കോംപ്ടെ ഡെ ബഫനാണ്. ഇതു കൂടാതെ വേറെയും സിദ്ധാന്തങ്ങൾ സൗരയൂഥ പിറവിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. സൗരയൂഥത്തിന്റെ പിറവി സംബന്ധിച്ച സിദ്ധാന്തം അവതരിപ്പിച്ച പ്രമുഖരാണ് കോമ്തെ ദെബുഫോൺ, തോമസ് ചേമ്പർലിൻ, പിയറി സിമോൺ ലാപ്ലേസ് തുടങ്ങിയവർ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം