ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/മുൻകരുതലോടെ കൊറോണയെ നേരിടാം.

Schoolwiki സംരംഭത്തിൽ നിന്ന്
  മുൻകരുതലോടെ കൊറോണയെ നേരിടാം.   

ലോകം മുഴുവൻ ഇപ്പോൾ കൊറോണ എന്നൊരു കുഞ്ഞൻ വൈറസിന്റെ ഭീതിയിലാണ്. ചൈനയിലെ വുഹാൻ നഗരത്തിലാണ് ഈ വൈറസ് രോഗം കണ്ടെത്തിയത്. തുടർന്ന് ലോകം മുഴുവൻ കൊറോണ പടർന്നത് വളരെ പെട്ടെന്നായിരുന്നു. എല്ലാ രാജ്യങ്ങളും കൊറോണയെ പ്രതിരോധിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയും ബ്രിട്ടനിലുമെല്ലാം ഈ വൈറസ് ബാധിച്ച് പതിനായിരക്കണക്കിനാളുകൾ മരിച്ചുകഴിഞ്ഞു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വളരെ വേഗം പടർന്നുപിടിക്കുന്ന കൊറോണയെ ചെറുക്കാൻ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾ ഒരുമിച്ച് നിന്നു. ഒരു മാസത്തിലധികം നീണ്ടു നിന്ന ലോക് ഡൗണിലൂടെ നമ്മൾ കൊറോണ എന്ന മഹാമാരിയെ പിടിച്ചുകെട്ടാനുള്ള തീവ്രമായ ശ്രമത്തിലാണ്. അത്യാവശ്യത്തിനുമാത്രം പുറത്തിറങ്ങിയും ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈകൾ കഴുകിയും സാമൂഹിക അകലം പാലിച്ചും പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിച്ചും കൊറോണ എന്ന മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാം.

അശ്വിൻ കെ എസ്
3 B ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം