ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/പ്രകൃതിയെ സ്‍നേഹിക്കാം...

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ സ്‍നേഹിക്കാം...

നമുക്ക് വേണ്ടതെല്ലാം പ്രകൃതി നൽകുന്നു. ശ്വസിക്കാനുള്ള ശുദ്ധവായു, ശുദ്ധജലം, ഫലഭൂയിഷ്ഠമായ മണ്ണ് എന്നിങ്ങനെ ഒത്തിരി കാര്യങ്ങൾ പ്രകൃതി നമുക്ക് തരുന്നു. പക്ഷേ നമ്മൾ വലിയ ക്രൂരതയാണ് ചെയ്യുന്നത് പ്രകൃതിയോട്. നമ്മൾ പല ബോർഡുകളും ശ്രദ്ധിച്ചേക്കാം - റോഡിൽ തുപ്പരുത്, മാലിന്യങ്ങൾ വലിച്ചെറിയരുത്, മരംമുറിക്കരുത് എന്നിങ്ങനെ ഒത്തിരി കാര്യങ്ങൾ.എന്നാൽ നമ്മൾ മനുഷ്യർ ഇതിനു വിപരീതമാണ് ചെയ്യുന്നത്. എത്രത്തോളം ഹരിതവനങ്ങളാണ് പ്രകൃതി നമുക്ക് സമ്മാനിച്ചത്.വനങ്ങളെയെല്ലാം നശിപ്പിച്ചും വയലുകൾ നികത്തിയും അവിടെ വലിയ വലിയ കെട്ടിടങ്ങൾ പണിത് കാശുണ്ടാക്കുകയാണ് നമ്മൾ ചെയ്യുന്നത്. ഇങ്ങനെയൊക്കെ ചെയ്ത നമുക്ക് ഇതെല്ലാം തിരിച്ചടിക്കാൻ തുടങ്ങി. നല്ല ശുദ്ധവായു ശ്വസിക്കാൻ പോലും കഴിയാത്ത വിധമാണ് നമ്മൾ ചെയ്ത പ്രവൃത്തികൾ. കഴിഞ്ഞ വർഷം വെള്ളപ്പൊക്കം നേരിടേണ്ടി വന്നു. ഇന്ത്യയിലാണ് ഇങ്ങനെയുള്ള ദുരന്തങ്ങൾ സംഭവിക്കുന്നത്. പിന്നെ നിപ്പ വൈറസ് . അതിനെ നമ്മൾ അതിജീവിച്ചു.മൊബൈൽ ഫോൺ, ടി.വി, കമ്പ്യൂട്ടർ എന്നിവ സാധാരണമായപ്പോൾ നമ്മൾ കുട്ടികളും പ്രകൃതിയെ മറന്നു. ഇപ്പോഴിതാ ഭൂമിയെത്തന്നെ ഇളക്കിമറിച്ചൊരു പുതിയ വൈറസ്. കൊറോണ അഥവാ കൊവിഡ് 19. ഇത് ബാധിച്ച ഏറെപ്പേരുടെ ജീവൻ നഷ്ടപ്പെട്ടു. ഇപ്പോഴും ആളുകൾ ആശുപത്രിയിൽ കിടക്കുന്നു. ഈ രോഗം കാരണം രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചു. ആളുകളുടെ തൊഴിൽ നഷ്ടപ്പെട്ടു. വണ്ടികൾ പോലും ഓടുന്നില്ല. ഇതെല്ലാം പ്രകൃതി നമുക്ക് തരുന്ന ശിക്ഷയാണ്. ഇനിയെങ്കിലും നമുക്ക് പ്രകൃതിയെ സ്നേഹിക്കാൻ പഠിക്കാം.

അമൃത പി എസ്
6 D ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം