Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം ജീവന്റെ നിലനിൽപ്പിന്...
പരിസ്ഥിതിയും പ്രകൃതിവിഭവങ്ങളും വരും തലമുറയ്ക്കു കൂടി അവകാശപ്പെട്ട ഒന്നാണ്. ഈ പരിസ്ഥിതി സംരക്ഷിക്കാൻ ഇന്നു നമ്മൾ കൂട്ടായി പരിശ്രമിച്ചേ മതിയാകൂ. പരിസ്ഥിതി സംരക്ഷണം സാമൂഹിക ഉത്തരവാദിത്വമായി നാം ഏറ്റെടുക്കേണ്ടതുണ്ട്.
പ്രകൃതി കനിഞ്ഞരുളിയിരിക്കുന്ന വിഭവങ്ങളാണ് നമുക്ക് ചുറ്റുമുള്ളതെല്ലാം. ഈ മണ്ണിനേയും മരങ്ങളേയും കുളങ്ങളേയും നദികളടക്കമുള്ള ജലസ്രോതസുകളയും അവഗണിച്ചത് നമ്മെ കനത്ത അപകടത്തിലാക്കിയിരിക്കുകയാണ്. നമ്മുടെ സംസ്ഥാനം ഇന്ന് പലവിധ പരിസ്ഥിതി പ്രശ്നങ്ങളാൽ രൂക്ഷമായിരിക്കുകയാണ്. ആയതിനാൽ അവയെ മുറിവേൽപ്പിക്കാതെയും നശിപ്പിക്കാതെയും പാഴാക്കാതെയും നമുക്ക് ഉപയോഗിക്കാം. പ്രകൃതി സംശുദ്ധമായും സൗജന്യമായും നമുക്കായി ഒരുക്കിയ കാറ്റും വെളിച്ചവും പച്ചപ്പുമെല്ലാം നമുക്ക് ഒരു കരുതലോടെ ഉപയാഗിക്കാം. പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യാം..
കുറച്ചുനാളുകളായി നമ്മുടെ കേരളം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി രൂക്ഷമായ പല പ്രശ്നങ്ങളിലും അകപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നമ്മുടെ നിത്യജീവിതത്തിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു. ദിവസത്തിൽ കുറച്ചു നേരമെങ്കിലും നമുക്ക് മരങ്ങളും ചെടികളും നടാനും നനയ്ക്കാനും ഉപയോഗിക്കാം. കൂടാതെ ജലം അമിതമായി പാഴാക്കാതെയും മഴവെള്ളം ശേഖരിച്ചും വായുവും മണ്ണുമെല്ലാം മലിനമാക്കാതെയും എല്ലാം നമുക്ക് പരിസ്ഥിതിയേയും പച്ചപ്പിനേയും സംരക്ഷിക്കാം. നിസാരം എന്ന് തോന്നുന്ന ഇത്തരം ചെറിയ കാര്യങ്ങൾക്ക് നമ്മുടേയും വരാനിരിക്കുന്ന തലമുറയുടേയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും.
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|