ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/നേരിടാം നമുക്ക് ഏതു രോഗത്തേയും

Schoolwiki സംരംഭത്തിൽ നിന്ന്
  നേരിടാം നമുക്ക് ഏതു രോഗത്തേയും   

ആരോഗ്യമുള്ള തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ വീടും പരിസരവും മനസ്സും ശരീരവും വൃത്തിയായി സൂക്ഷിക്കണം.എന്നാൽ ഇന്ന് നമ്മുടെ പരിസരവും നാം ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും നമ്മുടെ മനസ്സും വൃത്തിയില്ലാതായിരിക്കുന്നു. ചെറുപ്പം മുതൽ കുട്ടികളിൽ ശുചിത്വശീലം വളർത്തിയെടുത്താൽ മാത്രമേ വലുതാകുമ്പോഴും ശുചിത്വബോധം ഉണ്ടാകുകയുള്ളൂ. ഇതുവരെ കേട്ടുകേൾവി പോലുമില്ലാത്ത രോഗങ്ങൾ നമ്മളെ തേടി വരുന്ന കാലമാണിത്. അവയെ പ്രതിരോധിക്കാൻ നമ്മൾ കൊടുക്കേണ്ട വിലയും വലുതാണ്. ഈ സാഹചര്യം മുൻനിർത്തി ഇനി ഭാവിയിലേക്കുള്ള മുൻകരുതൽ എടുക്കാനായി നല്ല ആരോഗ്യ ശീലങ്ങൾ കുട്ടികളെ ചെറുപ്പം മുതലേ ശീലിപ്പികുന്നത് നല്ലതാണ്. മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളെ ബാധിക്കുന്ന ഒന്നാണ് കൊറോണ വൈറസ്. ഇത് ശരീരത്തിൽ പ്രവേശിച്ചാൽ ശ്വസനസംവിധാനത്തെ തകരാറിലാക്കുന്നു. ജലദോഷം സുഖപ്പെടുത്താനാവില്ല. സാർസ്, മെർസ് എന്നീ ഗുരുതര രോഗങ്ങൾക്ക് കാരണമാവാറുണ്ട്. അപകടകാരിയായ ഈ വൈറസ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അസുഖമുള്ളവരുടെ സ്രവങ്ങളിലൂടെയും സ്പർശനത്തിലൂടെയും ഇത് പകരുന്നു. പനി, തലവേദന, ശ്വാസതടസ്സം, ജലദോഷം എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.ഈ രോഗത്തിന് കൃത്യമായ മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ല.ആയതിനാൽ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ നമ്മൾ എടുക്കേണ്ടതാണ്. പുറത്തു പോയി വന്നാൽ ഉടനെ കൈയും കാലും സോപ്പിട്ട് കഴുകാൻ ശീലിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മറയ്ക്കുക. നഖം മുറിച്ച് അഴുക്കില്ലാതെ സൂക്ഷിക്കുക. അനാവശ്യമായി മൂക്കിലും വായിലും കണ്ണിലുമെല്ലാം തൊടുന്ന ശീലം ഒഴിവാക്കുക. ആഹാരത്തിന് മുമ്പും ശേഷവും കൈകൾ നന്നായി കഴുകുക. ശരീരം വൃത്തിയായി സൂക്ഷിക്കുക. നമ്മുടെ വീടും പരിസരവും വൃത്തിയാക്കേണ്ടതും പൊതു സ്ഥലങ്ങളിൽ വ്യത്തി പാലിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടേയും കടമയാണ്. വ്യക്തി ശുചിത്വവും പരിസരശുചിത്വവും ഉണ്ടെങ്കിൽ നമുക്ക് ഏതു രോഗത്തേയും ചെറുത്തു നിർത്താം. അസുഖമില്ലാത്ത ഭാവിക്ക് വ്യക്തി ശുചിത്വം പ്രധാനമാണെന്ന് നമ്മൾ ഓരോരുത്തരും മനസ്സിലാക്കുക. നമുക്ക് നമ്മളേയും നമ്മുടെ നാടിനേയും രക്ഷിക്കാം.

റിതുനന്ദ കെ ആർ
4 A ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം