ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/നമ്മുടെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
  നമ്മുടെ പ്രകൃതി    

എന്താണ് പ്രകൃതി?
നമ്മുടെ നാട്ടിൽ അതിർത്തികളെ തമ്മിൽ ബന്ധിപ്പിക്കുന്നത് കാടുകളും മലകളുമാണ്. പണ്ട് കാടുകളിലാണ് മനുഷ്യർ ജീവിച്ചിരുന്നത്. നമ്മുടെ പ്രകൃതിയിൽ പക്ഷികളും, ആന, പുലി, എന്നിങ്ങനെ ഒരുപാട് മൃഗങ്ങളുമുണ്ട്. ഈ പ്രകൃതിയെ നശിപ്പിക്കാൻ കുറേ പേർ ശ്രമിക്കുന്നുണ്ട്. അത് തടയാൻ ഒരുപാട് വഴികളുണ്ട്. ഇപ്പോൾ ഒരു തീപ്പൊരി പാറിയാൽ അവിടം കത്തി നശിക്കും. പ്രത്യേകിച്ച് കാടുകളിൽ. മാലിന്യമാണ് മറ്റൊരു പ്രശ്നം. കൂടാതെ അമിതമായ പുകയും ഒരു വലിയ പ്രശ്നമാണ്. അതുകൊണ്ട് ഈ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നമുക്കൊരുമിച്ച് അതിന് ശ്രമിക്കാം. അങ്ങനെ, പ്രകൃതിയുടെ മനോഹാരിത സംരക്ഷിക്കാം.

അതുൽ റെജി
6 D ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം