ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/ചെറുത്തുനിൽപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
 ചെറുത്തുനിൽപ്പ്    

ലോകം മുഴുവൻ പകച്ചുനിൽപ്പൂ
ഒരു മഹാമാരി തൻ മുമ്പിൽ
മരുന്നില്ല പോൽ വേണ്ടത്
ജാഗ്രതയും കരുതലും മാത്രം.
പുറത്തിറങ്ങരുതത്രേ കുറച്ചു നാൾ
വീട്ടിൽത്തന്നെയിരിക്കേണം.
കൈകളിടയ്ക്കിടെ സോപ്പിനാൽ കഴുകേണം
മുഖാവരണമണിയേണം
മറ്റുള്ളവരോടടുത്തിടപഴകുമ്പോൾ.
എങ്കിലേ രക്ഷയുള്ളൂ നമുക്കും
നമ്മുടെ ചുറ്റുപാടുള്ളോർക്കും
ചെറുത്തു തോൽപ്പിച്ചീടും നാമീ
വിപത്തിനെ ഒരുമയോടെ
കരുതലോടെ നിശ്ചയം.
 

ശ്രീരഞ്ജിനി പി
4 A ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത