Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ പരിഭവം
"അയ്യോ.. താനാരാ ? ഇന്നേവരെ ശരീരത്തിൽ ഇങ്ങനെയൊരു ആളെ കണ്ടില്ലല്ലോ.”
" ഞാൻ കൊറോണ വൈറസ്.”
" കൊറോണ വൈറസ്സോ ... എനിക്ക് മനസ്സിലായില്ലല്ലോ ... ”
"നിനക്ക് മനസ്സിലാകാൻ വഴിയില്ല കുട്ടീ.. എന്താ നിന്റെ പേര് ? ”
"എന്റെ പേര് നിദ.”
"മോളുടെ നാടെവിടെയാ .. ?”
"എന്റെ നാട് കേരളം, ദൈവത്തിന്റെ സ്വന്തം നാട്.”
"താൻ എങ്ങനെയാ ഇവിടെ എത്തിയത് ?”
"എന്റെ ബാപ്പ ഒരു പ്രവാസിയാണ്. ഞങ്ങളെ നാട്ടിൽ പ്രവാസികളെന്നാണ് വിളിക്കുന്നത്. ഈ ഗൾഫിൽ ജോലിക്കായി വന്നതാണ് ബാപ്പ. ഈയടുത്താണ് ഞാനീ നാട്ടിലെത്തിയത്. ഇവിടെ ഒരു നഗരമാണ്. മണൽ പരപ്പുകളും. പക്ഷെ എന്റെ നാട് ഗ്രാമങ്ങളാൽ സുന്ദരമാണ്. എനിക്ക് എന്റെ നാടാണിഷ്ടം. പിന്നെ മാതാപിതാക്കൾക്കൊപ്പമല്ലേ കുഞ്ഞായ ഞാൻ കഴിയേണ്ടത്. എനിക്ക് എന്റെ ഉമ്മയേയും ബാപ്പയേയും അത്രയ്ക്കിഷ്ടമാണ്.”
"ഞാനുമിതൊക്കെത്തന്നെയാണ് കുഞ്ഞേ ആഗ്രഹിക്കുന്നത്. എനിക്ക് നിങ്ങളെപ്പോലെ ജീവിക്കുന്നതാണിഷ്ടം. പക്ഷേ ഞാൻ ഉപദ്രവകാരിയല്ല. വിദേശത്തെ കാടുകളിലാണ് എന്റെ വാസം.”
"കാട്ടിലോ ...?” നിദ ചോദിച്ചു.
"അതെ. ആ കാട്ടിൽ കുറെ കാട്ടുപന്നികളുണ്ട്. അതിന്റെ ശരീരത്തിലാണ് എന്റെ വാസസ്ഥലം. സന്തോഷത്തോടെ അവിടെയൊരിടത്ത് അടങ്ങിക്കഴിയുകയായിരുന്നു. ഒരിക്കൽ കുറേ മനുഷ്യർ വേട്ടയ്ക്ക് വന്നു.”
"എന്നിട്ട്.. ?”
"അവർ ആ കാട്ടുപന്നികളെ മുഴുവൻ കൊന്നൊടുക്കി. ശേഷം അവയെ വേവിച്ച് തിന്നു. ഞാനുമെന്റെ കുടുംബവും എന്തുചെയ്യണമെന്നറിയാതെ നിന്നു. ജീവികളുടെ ശരീരത്തിൽ മാത്രം ജീവിക്കാൻ കഴിയുന്ന ഞാൻ മറ്റൊരു വഴിയും കണ്ടില്ല. അവരുടെ ശ്വാസകോശത്തിൽ ഞാൻ എത്തിച്ചേർന്നു.”
"അയ്യോ ... എന്നിട്ട് ... ? ”
"എനിക്ക് മൃഗത്തിന്റെ ശരീരത്തിൽ ജീവിക്കണ്ടാ.മനുഷ്യനും താങ്ങാൻ കഴിഞ്ഞില്ല. അവന് രണ്ടുദിവസം കൊണ്ട് ശ്വാസതടസ്സവും പനിയും തുടങ്ങി. അങ്ങനെ ഞാൻ അവനിൽ നിന്ന് അവനെ ചികിത്സിച്ച ഡോക്ടറിലേക്ക് അവരറിയാതെ കയറാനിടയായി. പിന്നീട് ഞാനെന്റെ സുരക്ഷയെ നോക്കി ഒരാളിൽ നിന്ന് അയാളുടെ തുമ്മലിലൂടെയും ഹസ്തദാനത്തിലൂടെയും മറ്റൊരാളിലേക്ക് പകർന്നുകൊണ്ടിരുന്നു. അങ്ങനെയാണ് ഞാൻ നിന്നിലുമെത്തിയത്.”
"അപ്പോൾ എന്റെ ബാപ്പ, ഉമ്മ .... അയ്യോ.... ഇതെന്തൊരു മഹാവിപത്താണ്. പോ കൊറോണ.... ഇന്ന് ഞാൻ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.”
"നിദാ... വന്നേ പോകാം.. ബാപ്പായ്ക്ക് സുഖമില്ല. പെട്ടെന്നു തന്നെ നാട്ടിലെത്തണം.”
നിദയ്ക്ക് കാര്യങ്ങൾ മനസ്സിലായി. തന്റെ ബാപ്പയുടെ ഓഫീസിലെ മാനേജർ വിദേശിയാണ്. അയാൾ ഓഫീസിലെത്തിയിരിക്കുന്നു. അവൾക്ക് ഭയം തോന്നി. അങ്ങനെയവർ നാട്ടിലെത്തി. ഒപ്പം തന്റെയും കുടുംബത്തിന്റേയും കൂടെ കൊറോണയും നാട്ടിലേയ്ക്കെത്തി. അവർ നേരെ ആശുപത്രിയിലേക്ക് പോയി. പെട്ടെന്ന് തന്നെ തീ ആളിക്കത്തും കണക്കേ കൊവിഡ് 19 എന്ന കൊറോണ വൈറസ്സ് രോഗവുമെത്തി. നാടാകെ പരിഭ്രാന്തിയിലായി. ഏതു പ്രതിസന്ധിയേയും തരണം ചെയ്യാൻ തന്റെ നാടിനു കഴിയുമെന്ന് നിദ മനസ്സിലുറപ്പിച്ചു. ഒറ്റക്കെട്ടായി നേരിടുക തന്നെ ചെയ്തു. അങ്ങനെ രണ്ടു മാസത്തിനുശേഷം വീട്ടിൽ.നാട്ടിലെ ബന്ധുക്കളെ കണ്ട സന്തോഷത്തിൽ നിദ.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ
|