ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/ആരോഗ്യ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
   ആരോഗ്യ ശുചിത്വം  

ശ്രദ്ധിക്കൂ... ഈ കൊറോണക്കാലത്ത് നമ്മൾ ചില മുൻകരുതലുകൾ എടുക്കണം. അതിനായി നമ്മൾ മുതിർന്നവർ പറയുന്നത് കേൾക്കണം. അതിനുള്ള കുറച്ച് മുൻകരുതലുകളാണ് ഇത്.. കൈകൾ 20 സെക്കന്റ് അകവും പുറവും സോപ്പ കൊണ്ട്/സാനറ്റൈസർ കൊണ്ട് വൃത്തിയാക്കുക. ആളുകളിൽ നിന്ന് നിശ്ചിത അകലം പാലിക്കുക. ആൾക്കൂട്ടമുള്ളിടത്ത് കഴിവതും പോകാതിരിക്കുക.ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ കർച്ചീഫോ അല്ലെങ്കിൽ കൈമടക്കോ ഉപയോഗിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കഴിവതും വീടുകളിൽ തന്നെ ഇരിക്കുക. കൈ കഴുകാതെ കണ്ണിലോ മൂക്കിലോ വായിലോ തൊടരുത്. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. കുട്ടികളേയും 60 വയസ്സിന് മുകളിലുള്ളവരേയും പരമാവധി പുറത്തിറങ്ങാൻ അനുവദിക്കരുത്. ചൂടുള്ള ഭക്ഷണവും വെള്ളവും കഴിക്കുക. തൊണ്ട ഉണങ്ങാതെ ശ്രദ്ധിക്കുക. അത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുക. നമുക്ക് വീട്ടിലിരുന്ന് കൊറോണ എന്ന ഈ മഹാമാരിയെ തുരത്താം. ആശങ്കയല്ല വേണ്ടത്, ജാഗ്രതയാണ്.

വൈഗ അരവിന്ദാക്ഷൻ
5 A ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം