ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

STUDENT POLICE CADET PROJECT. Unit no. WY 638.. GHSS VALAT, WAYANAD..............................................

വയനാട് ജില്ലയിലെ വാളാട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ SPC പ്രൊജക്റ്റ്‌ 2018 ജൂൺ മുതലാണ് പ്രവർത്തനം ആരംഭിച്ചത്. ബഹുമാനപ്പെട്ട മാനന്തവാടി MLA ശ്രീ. കേളുവാണ് യൂണിറ്റിന്റെ ഉദ്‌ഘാടനം നടത്തിയത്.. ഇപ്പോൾ 44 പെൺകുട്ടികളും, 43 ആൺകുട്ടികളും അടക്കം 87 കേഡറ്റുകൾ പരിശീലനം നേടി വരുന്നു. CPO മാരായ ശ്രീഷാദ്‌, നന്ദിനി എന്നീ അദ്ധ്യാപകർ പദ്ധതി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിച്ചു വരുന്നു. .. "WE LEARN TO SERVE" എന്ന ആപ്ത വാക്യത്തോടെ പ്രവർത്തിച്ചു വരുന്ന SPC പദ്ധതി യുവജനതയിൽ അച്ചടക്ക ബോധം, ഉത്തരവാദിത്വ ബോധം, സാമൂഹ്യ പ്രതിബദ്ധത, സഹജീവി സ്നേഹം, പ്രകൃതി സ്നേഹം, രാജ്യസ്നേഹം തുടങ്ങിയവ വളർത്തിയെടുത്തു അവരെ ഉത്തമ പൗരന്മാരായി വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണ്. ഇതിനായുള്ള മാനസികവും, ശാരീരികവും ആയ നിരവധി Indoor, Out door പ്രവർത്തനങ്ങൾ ചിട്ടയായ രീതിയിൽ ജില്ലാ നോഡൽ ഓഫീസറുടെയും, തലപ്പുഴ SHO യുടെയും, പോലീസുകാരായ ഡ്രിൽ ഇൻസ്‌ട്രക്ടർമാരുടെയും മേൽനോട്ടത്തിൽ സ്കൂളിൽ നടന്നു വരുന്നു.

കേഡറ്റുകളുടെ മാനസികവും, ബൗദ്ധികവുമായ ഉണർവ് ലക്ഷ്യമാക്കി ഭരണഘടന,നിയമം, പ്രകൃതി പഠനം, ശുചിത്വ, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, ട്രാഫിക് ബോധവൽക്കരണം, ലഹരി വിരുദ്ധ ബോധവൽക്കരണം, തുടങ്ങിയ വിഷയങ്ങളിൽ excise, നിയമ, മോട്ടോർ വാഹന, വനം -വന്യജീവി വകുപ്പുകളുടെ സഹായത്തോടെ ക്ലാസുകൾ നൽകി വരുന്നുണ്ട്. പ്രകൃതിയില്ലാതെ മനുഷ്യന് നിലനില്പില്ല എന്നും, പ്രകൃതി സംരക്ഷണം ഓരോ കേഡറ്റിന്റെയും കടമയാണ് എന്ന ബോധത്തോട് കൂടി ഈ മേഖലയിൽ പ്രവർത്തനങ്ങൾ ഏറ്റെടുത്തു ചെയ്തു വരുന്നു. പ്രകൃതി പഠന ക്യാമ്പിൽ പങ്കെടുത്തും, വീടുകളിലും, സ്കൂൾ പരിസരത്തും വൃക്ഷത്തൈകൾ നട്ടും, പുഴ സംരക്ഷണ പ്രവർത്തങ്ങളിൽ ഏർപ്പെട്ടുമൊക്കെ കുട്ടികൾക്കു പ്രകൃതിയോടും, പരിസ്ഥിതിയോടും കൂടുതൽ അടുക്കാൻ കഴിഞ്ഞിട്ടുണ്ട്.. കൃഷിയിലേക്ക് ,പ്രത്യേകിച്ച് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന നെൽക്കൃഷിയിലേക്ക് കുട്ടികളെ ആകർഷിപ്പിക്കുന്നതിനും, കൃഷി വിജ്ഞാനം പകർന്നുനൽകുവാനും "കുട്ടി കൃഷി -കൂട്ടുകൃഷി "എന്ന നെൽകൃഷി പ്രൊജക്റ്റ്‌ കൊണ്ട് സാധിച്ചു. സ്കൂൾ പച്ചക്കറിത്തോട്ടം ഒരുക്കിയും അടുക്കള തോട്ടം ഒരുക്കിയും നല്ല വിളവെടുക്കുന്നതിൽ കേഡറ്റുകൾ വിജയിച്ചിട്ടുണ്ട്.