പ്രകൃതി നമുക്കായി കരുതി വെച്ചത്
എത്രയേറെ വരദാനങ്ങൾ...
ദൈവം കനിഞ്ഞരുളിയ
പ്രകൃതി തൻ വശ്യ സൗന്ദര്യം.
വേനൽ ചൂടിനു കുളിരേകാൻ,
എത്രയേറെ പഴങ്ങൾ...
മധുരമേറും ഫലങ്ങൾ...
ചിങ്ങമാസപ്പുലരിയിൽ
അത്തമിട്ടലങ്കരിക്കുവാൻ,
പ്രകൃതി തൻ സൗന്ദര്യമാം പൂക്കൾ...
ശൈത്യനാളിൽ, മഞ്ഞുതുള്ളികളാൽ
വെള്ളപൂശിക്കിടക്കും പുൽമേടുകൾ...
പ്രകൃതി തൻ നിർമ്മലമാം പുൽമേടുകൾ...
നമ്മൾ കടന്നുപോവും ഋതുക്കൾ...
മഴയായും മഞ്ഞായും
വെയിലായും വസന്തമായും..
പ്രകൃതി നമ്മെ കാത്തുകൊള്ളുന്നു...
പ്രകൃതിയെ നമിക്കാം, വണങ്ങാം നമുക്ക്...