വീടും തൊടിയും കാത്തീടാം
ചെടികൾ നട്ടുവളർത്തീടാം
വിത്തുകൾ വീണു മുളയ്ക്കട്ടെ
വണ്ടുകൾ പാറി നടക്കട്ടെ
കിളികളെ ഊട്ടി വളർത്തീടാം
കുടിനീരിത്തിരി നല്കീടാം
പൊള്ളും വേനലിൽ കുളിരേകാൻ
മരങ്ങൾ നട്ടുവളർത്തീടാം
അകവും പുറവും ശുചിയാക്കാം
രോഗാണുവിനെ അകറ്റീടാം
ചുറ്റിക്കറങ്ങി നടക്കാതെ
ആരോഗ്യത്തെ നിലനിർത്താം
ആദരവേകാം എല്ലാവർക്കും
മാനിച്ചീടാം മറ്റുള്ളോരെ
രാവും പകലും നോക്കാതെ
നമ്മെ കാക്കും ഡോക്ടർമാരും
കാവൽ നില്ക്കും പോലീസും
സംരക്ഷിക്കും നഴ്സുമാരും
വഴികാണിക്കും സർക്കാരും
അവരാകട്ടെ നമുക്കു മാതൃക.