പ്രതീക്ഷ

പതിവ‍ു പോലിന്ന‍ുമെൻ
ഉമ്മറത്തിണ്ണയിൽ
പകൽ വെയിൽ ചൂടിനാൽ
നീറി നിൽക്കവെ,
ഒരു ക‍ുളി‍ർത്തെന്നെലെൻ
അരികത്ത‍ു വന്നെങ്കിൽ
അറിയാതെ ഞാനിന്ന‍ും
ആശിച്ചുപോയി...

ഒരു വേള ഞാനപ്പോൾ
എന്നെ മറന്നെന്റെ
ചുറ്റ‍ുപാടുമൊന്ന‍ു കണ്ണോടിച്ചു.
ദാഹജലത്തിനായി
കേണ‍ുകരയുന്നൊരെൻ
ചെത്തിയും മുല്ലയും പിച്ചകവും...

ഒരു മഴ പെയ്തെങ്കിൽ,
ഒന്ന‍ു ക‍ുളിർത്തെങ്കിൽ,
ഒത്തിരിയാശ്വാസമായേനെ.
ഇന്നല്ലെങ്കിൽ, നാളെ
പ‍ൂവണിയാതിരിക്കില്ല,
നമ്മുടെ സ്വപ്നങ്ങൾ...പ്രതീക്ഷകൾ...

വൈഗ എസ്.
5 എ ജി . എച്ച് . എസ് .എസ് വാളാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത