ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/എന്റെ ലോക് ഡൗൺ ചിന്തകൾ
എന്റെ ലോക് ഡൗൺ ചിന്തകൾ
ഇന്ന് ലോകം ഒരു വൈറസിനു മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ്. ദിനം പ്രതി ആയിരക്കണക്കിന് ആളുകളിലേക്ക് വ്യാപിക്കുന്ന എന്നാൽ വാക്സിനുകൾ കണ്ടുപിടിക്കാത്ത ഈ മഹാമാരി നമ്മുടെ ജനതയെ കാർന്നുതിന്നു കൊണ്ടിരിക്കുകയാണ്. നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ആ വിപത്ത് കൊറോണ വൈറസ് അഥവ കോവിഡ് 19 എന്ന ഒരു വൈറസ് ആണ് .കൊറോണ എന്ന വാക്കിന്റെ അർത്ഥം " കിരീടം" എന്നാണ്. എന്നാൽ ഇന്നത്തെ സമകാലിക സംഭവങ്ങളെ ആസ്പദമാക്കി നിരീക്ഷിച്ചാൽ ഈ കിരീടം ലോകത്തിനു മേൽ വലിയ "മുൾക്കിരീടമാ"യി തന്നെ മാറിയിരിക്കുന്നു. വാക്സിനുകളോ മരുന്നുകളോ കണ്ടു പിടിക്കാത്ത ഈ വൈറസിനെ നമുക്കു ജാഗ്രതയോടെ പ്രതിരോധിക്കാം. നമുക്കു രോഗങ്ങൾ പിടിപെടുന്നതിനുള്ള ഒരു പ്രധാന കാരണം എന്നത് നമ്മൾ തന്നെയാണ്. നാം അല്പം ജാഗ്രത പാലിച്ചാൽ ഈ വൈറസിനെ തടയാൻ നമുക്കു സാധിക്കും. ജാഗ്രത എന്നു പറയുമ്പോൾ ആദ്യം എടുത്തു പറയേണ്ടത് വ്യക്തി ശുചിത്വത്തെക്കുറിച്ചും പരിസ്ഥിതി ശുചിത്യത്തെക്കുറിച്ചുമാണ്. നാം പലപ്പോഴും പല രോഗങ്ങളെയും വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്.ഇതിന്റ യെല്ലാം കാരണം നമ്മുടെ അശ്രദ്ധയാണ്. നമുക്ക് എന്തിനെക്കാളും പ്രധാനം നമ്മുടെ ആരോഗ്യമല്ലേ. നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ട ചുമതല നമ്മൾക്കില്ലേ. രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം?( കൊറോണയെ ആസ്പദമാക്കി )
അതിജീവിക്കാം ഈ കൊറോണയെ
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം