ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്ന മഹാമാരി

കൊടുമുടിയോളം അഹങ്കാരവും അത്ര തന്നെ സ്വാർത്ഥതയുമായി മനുഷ്യൻ ഭൂമിയിൽ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രകൃതിയെ പല തരത്തിൽ ചൂഷണം ചെയ്ത് കൊണ്ട് മനുഷ്യൻ അവന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടി. പ്രളയമായും ഭൂകമ്പമായും മഹാമാരിയായി നമ്മൾ ഇന്ന് നേരിടുന്ന കൊറോണയുടെ രൂപത്തിലും മനുഷ്യന് മുന്നറിയിപ്പ് തന്നു. എന്തിനേയും അതിജീവിക്കുമെന്ന മനുഷ്യന്റെ ജന്മസിദ്ധമായ കഴിവ് ഓരോ തവണയും മനുഷ്യനെ രക്ഷിച്ചു. എന്നാൽ തിരക്കേറിയ ജീവിതത്തിനിടയിൽ ചില മൂല്യങ്ങൾ നഷ്ടപ്പെട്ടു പോയ മനുഷ്യനെ ഇനിയും വളരാനും നേടാനമുണ്ട് എന്ന ഓർമ്മപ്പെടുത്തലായിരിക്കാം ഈ കൊറോണക്കാലം. സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും ധാരാളിത്തത്തിൽ നിന്നിരുന്ന മനുഷ്യന് ക്ഷാമത്തിന്റെയും ഭക്ഷണദാരിദ്ര്യത്തിന്റെയും വിലയെന്താണെന്നും ഈ മഹാമാരിക്കാലം ഓർമ്മപ്പെടുത്തി. രോഗത്തിനെ ചെറുക്കാൻ മനുഷ്യന്റെ ശുചിത്വപാലനമെന്ന് കരുതുന്ന ദിവസേനയുള്ള കുളിയും വ്യക്തിയിൽ മാത്രം ഒരുങ്ങി നില്ക്കുന്ന ശുചിത്വം മാത്രമല്ല, നമുക്ക് ചുറ്റുമുള്ള റോഡുകൾ, കനാലുകൾ, ഓടകൾ, പ്ലാസ്റ്റിക് വലിച്ചെറിയുന്ന സ്വഭാവം കാരണം അനുദിനം മലിനമാകുന്ന പരിസരം. ഇതിനെതിരെയെല്ലാം മനുഷ്യരായ നമ്മൾ പൊരുതിയേ തീരൂ. ഈ കൊറോണക്കാലം നമുക്ക് ചുറ്റും കൺ തുറക്കുവാനും മലിനമായി ക്കൊണ്ടിരിക്കുന്ന മനസ്സും ചുറ്റുപാടും വൃത്തിയാക്കിയും മനുഷ്യരായ നമ്മൾ ശുചിത്വത്തിന്റെ കാര്യത്തിൽ ഒന്നുകൂടെ ചിന്തനീയരായിരിക്കുകയും ചെയ്താൽ ഇനിയൊരു മഹാമാരിയെ നേരിടേണ്ടിവരില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഈ മഹാമാരിയെ തടയാൻ നമ്മൾ ജാഗ്രത പാലിക്കണമെന്നത് വസ്തുതയാണ്. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അനുസരിക്കുക എന്നത് മനുഷ്യത്വത്തിന്റെ ഉദാത്തമായ ലക്ഷണമാണ്. വീടുകളിൽ ഇരുന്നു കൊണ്ട് നാം ഓരോരുത്തരും സ്വയം സംരക്ഷിക്കുക മാത്രമല്ല, നമുക്ക് ചുറ്റുമുള്ളവരുടെ കൂടെ സംരക്ഷണമാണ്. രോഗലക്ഷണം കണ്ടാലുടൻ ഡോക്ടറെ സമീപിക്കേണ്ടത് അറിവുള്ള സമൂഹത്തിന്റെ ലക്ഷണമാണ്. നാം ഓരോരുത്തരും ഓർമ്മയിൽ സൂക്ഷിക്കേണ്ടതുമാണ്.

ഹാദി അഫ്ഹം
VIII M ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം