ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി/അക്ഷരവൃക്ഷം/തിണ്ണയിലെ പോകുവെയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
തിണ്ണയിലെ പോകുവെയിൽ

തെരുവിൻ തിണ്ണയിൽ ചാഞ്ഞ ഉണ്ണി-
തൻ കണ്ണിലായ്ച്ചേ‍ർന്ന ആദിത്യ
സ്പർശമേറ്റുണർന്നിതാ നിൽകവേ,
പൊഴിയുന്നിതാ ശുന്യമാം ശൂന്യതയിൽ
നിശൂന്യമാം തൻ ഭ്രാന്തിയാ-
മമ്മയുടെ അട്ടഹാസക്കാകളി
കീറിപറഞ്ഞൊരു ചേലയാം
വിധമൊന്നവളുടെ മാറിലും,
ഉക്കത്തും ചാഞ്ഞിഴയുന്നു.
ആണ്ടിലേറെ ധാത്രിയിലേക്കാണ്ട
ചെളിതെറിച്ച കൂന്തലാം വേരുകളതാ-
മാരുതൻ കൈകളിൽ ആടിയുലയുന്നു.
സാന്ത്വനമായ് തോന്നുവാനവളിൽ
ഒന്നുമാത്രം!
പൊഴിയുവാൻ പോന്ന ഇക്കാലത്തിനു
പൊഴിക്കുവാനറിയാത്ത-'പുഞ്ചിരി '
പാരിൽ ഏകയല്ലവളൊരിക്കലും തൻ
ഉണ്ണിയുള്ളത്രയും നാൾ.

കാകളിയതാ അവനിൽ
ദൈനമില്ലാത്ത വൈചിത്രം
മിഴികളിൽ സ്ഫുരിച്ചു !
അന്തിചാഞ്ഞ തെരുവതാ
അന്തിക്കന്ത്യമായിട്ടും,
തപസ്സിലാ‍ർന്നിരിക്കുന്നു.
എന്തുപറ്റി? എന്നുയിരിലേക്കൊരു
ചോദ്യം മുത്തമിടവേ,അവനോർത്തു
ഇതു തെരുവിന്റെ ചരമ ഗീതമോ?
ആളനക്കമില്ല,ഘോഷമില്ല,നിഴലുകളില്ല...
ഏകയായ് നിൽക്കയാണേകാന്തതയീ വിണ്ണിൽ
തിരമാലയായ് തീ‍ർന്നിതാണവനിലൊരു
ചോദ്യം,ഈ ഭൂവ് എൻ-
ജീവിതം സ്വീകരിച്ചോ ?

ശ്വാസമടക്കി മിഴിരണ്ടും വെളിയി-
ലെറി‍ഞ്ഞു;യുദ്ധമോ അന്ത്യമോ ?
ചെറുകരം കൊണ്ടു വനശ്ശിരസ്സിലൊന്നു
ചൊറിയവേ ദേ ഇരു ജനം പിറു-
പിറുത്ത് ഒാടും വിധം നീങ്ങുന്നു.
അവരിലടുക്കവെ അവൻ കേട്ടറിഞ്ഞു;
പാരിന്മേലൊരു കിരീടം വീണിട്ടുണ്ടത്രെ.
അതിശയം ! നീങ്ങുവാൻ സാധ്യമതിന്
തെരുവും,ലോകവും,പാരും,
ജനവും, ഏമാനും,ശ്രമക്കാരും
പുറത്തടിവയ്ക്കാതെ അതിജീവനത്തിലത്രെ.
ജനമോതിയ വരികളോർത്തിതാ-
വാ പിളർന്നുണ്ണി തേങ്ങുന്നു.
ഒളിച്ചുപൊത്തൽ ഭീരുത്വമല്ല
ധീരതയാണെങ്കിലും....

ഈ വിൺ വണ്ണമുണ്ടെങ്കിലും
പുകയുന്ന ഉടലിൽ ഒരു കരമന്നം
നൽകുവാനാർക്കും വണ്ണമില്ല-
ഒാർത്തൊന്നിരിക്കവേ,ദേ ഖദറിട്ട-
ഒരുവ‍ർ കരത്തിൽ പൊതിച്ചോറുമായ്.
വെളിച്ചമായ് തോന്നിയവനിതു തൂ-
വെള്ളയല്ല,വെള്ളയാകുന്ന വെള്ളി വെളിച്ചം!
അവരതാ നീങ്ങുന്നു മുരളുന്ന-
ശ്വാനനുനേർ എങ്കിലും പൊതിച്ചോറു മാത്ര
മല്ല,മറുകൈയിൽ തൻ പ്രവൃത്തിലോക-
ത്തിന് കാഴ്ച്ചയ്ക്കായ് മുക്കണ്ണുമായ്-കാമറ !
ഉള്ളു നീറികരയുവാൻ തോന്നി-
യന്നേരമതാ ശ്വാനൻ അവിടം കുതറിയോടുന്നു.
നീചമായ് തോന്നിയത് ശ്വാനനെങ്കിലും
നിനക്കെന്തെ വെളിച്ചമേ
ഇരുട്ട് കരങ്ങളിൽ കൊള്ളുവാൻ സാധ്യം!
മുക്കണ്ണുമായ് തെരുവിലെ ഗതി-
കെട്ടവനെ നോക്കവെ തിണ്ണതൻ
മൂലയിൽ പമ്മിയിരുന്നതാ-
ഉണ്ണിയും ഭ്രാന്തിയാമമ്മയും.
ലോകം തന്നെ ചെടികളും ,പുൽകളും
പുഴുക്കളും കുടുംബ-
മാക്കിയ മഹാമാന്യേ;
എന്തേ,അങ്ങീ മനുഷ്യരെ കണ്ടില്ല-
യോ,അതോ കാണുവാൻ മറന്നതോ?
അന്നം ഇന്നെന്റെ ഗതികേടെങ്കിൽ
ഇന്ന് മനുഷ്യനതിൽ എന്തിന്റെ കേട് ?

കുളിച്ചീറനണിഞ്ഞൊരുങ്ങിവന്ന
പോകുവെയിൽ ഉണ്ണിയോട് പുഞ്ചിരിക്കവെ
ഇന്നിതാ വിധിയാലവനുമിതാ
ചിരിക്കുവാൻ മറന്നു.
ഇതു കാലത്തിന്റെ സത്യം !
കാലം ഇതു മറന്നെങ്കിൽ‍
ഉണ്ണിയ്ക്കിന്നിതിനു വയ്യ
ശൂന്യമാം തെരുവിന്റെ മടി-
യിലേക്കൊന്നു തല ചായ്ക്കവെ
ഏകാന്ത വസതിയിൽ അവനൊപ്പം
ചേർത്ത് വെച്ചതൊന്നു മാത്രം-
ശൂന്യതയിൽ മൂക സാന്ത്വനമായ്
കേൾക്കാമാമമ്മയുടെ പൊട്ടിച്ചിരി.

തീർച്ചയാണിതു നാമൊരു നാൾ
കിരീടത്തെ അതിജീവിക്കും
എങ്കിലും അതിജീവന പാഠമേ-
ഞാൻ മാനവന്റെ ഉയിരിൽ
ചരമഗീതമാലപിക്കാതിരിക്കട്ടെ

ഫാത്തിമത്ത് സിംന സനം
8 B ജി വി എച്ച് എസ് എസ് കൊടുവള്ളി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത