ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ/അക്ഷരവൃക്ഷം/ ശുചിത്വം ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ജീവിതം     

രിക്കൽ ഒരു ഗ്രാമത്തിൽ അപ്പുവും അമ്മുവും നല്ല സഹോദരങ്ങളായി ജീവിച്ചിരുന്നു. രണ്ട് പേരും നല്ല ആരോഗ്യത്തിന്റെയും ശുചിത്വത്തിന്റെയും ഉടമകളായിരുന്നു. അവർ നല്ല കുട്ടികളായി നേരത്തെ കുളിക്കും, ഭക്ഷണത്തിന് മുമ്പായി കൈകൾ നന്നായി കഴുകും, നഖം വെട്ടും, എന്നിങ്ങനെ എല്ലാ നല്ല കാര്യങ്ങൾ ചെയ്യുന്ന മാതൃകാപരമായ കുട്ടികളാണ്. അവർ അവരുടെ രണ്ടു പേരുടെയും യും വീടിനടുത്ത് താമസിക്കുന്ന മീനു എന്ന കുട്ടി നേരത്തെ കുളിക്കില്ല നഖം വെട്ടാതെ കടിച്ചു കൊണ്ടിരിക്കും മുഷിഞ്ഞ വസ്ത്രം മാത്രം ഇട്ടു കൊണ്ടിരിക്കും. ഇപ്പോൾ ലോക്ക് ഡൗൺ ആയതുകൊണ്ട് അപ്പുവും അമ്മുവും വീടിന് അകത്തു തന്നെയാണ് പുറത്തിറങ്ങാറില്ല .സ്കൂൾ സ്കൂൾ അവധിയാണോ എങ്കിലും പടം വരച്ചും പുസ്തകം വായിച്ചും അവർ നേരം ചിലവഴിച്ചു.അവർ ഒരു ദിവസം വീട്ടിലെ ജനാലയിലൂടെ കണ്ടു അയൽവീട്ടിലെ മീനു പുറത്തിറങ്ങികളിക്കുന്നു. ആൾക്കാരോട് സംസാരിക്കുകയും സംസാരം കഴിഞ്ഞശേഷം വീട്ടിലേക്ക് പോയി കൈ സോപ്പിട്ട് വൃത്തിയാക്കാതെ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുകയും ചെയ്യുന്നു അപ്പോൾ അമ്മുവും അപ്പുവും പറഞ്ഞു ഹേ മീനൂ.... നിനക്കറിയില്ലേ ഇപ്പോൾ ലോകമാകെ പടരുന്ന കോവിഡ് 19 എന്ന മാരകമായ രോഗം ഉള്ളത് കൊണ്ട് ആരും പുറത്തിറങ്ങരുത് എന്ന് ആരോഗ്യപ്രവർത്തകർ വന്നു പറഞ്ഞ് അറിയിച്ചത് അല്ലേ.. ദുശീലമുള്ള മീനു പറഞ്ഞു എന്നോട് ആരും പറഞ്ഞില്ല അപ്പോൾ അമ്മ പറഞ്ഞു മീനൂ നീ പത്രം വായിക്കാറില്ലേ ? ഒന്നും മിണ്ടാതെ മീനു അകത്തേക്ക് ഓടിക്കയറി.

അപ്പുവും അമ്മുവും കൂടി കൈ നന്നായി സോപ്പിട്ട് വൃത്തിയാക്കി ഭക്ഷണം ഭക്ഷണം കഴിച്ചു .പിറ്റേദിവസം അമ്മുവും അപ്പുവും ജനാലയിലൂടെ കണ്ടു മീനു പുറത്തു നിൽക്കുന്നു.! ഇന്നലെ കണ്ട കാഴ്ച തന്നെ. അവർ പറഞ്ഞു ഓ ...ഓ മീനൂ അകത്ത് കയറിക്കോളൂ ഇങ്ങനത്തെ പ്രവർത്തനങ്ങൾ കാരണം ഈ മാരകമായ രോഗത്തിൻറെ വായിൽ നീ അകപ്പെടും.നമ്മൾ ഇതൊക്കെ ചെയ്യുന്നതിന് സൂക്ഷിക്കണം. മീനു പറഞ്ഞു പോയേ കൂട്ടുകാരേ സ്കൂളില്ലാത്ത ഈ ദിവസങ്ങൾ ആഹ്ലാദിക്കാൻ ഉള്ളതാണ്. അപ്പുവും അമ്മുവും ഒന്നും മിണ്ടാതെ നിന്നു എന്ത് പറയാൻ മീനുവിന് ഒരു മാറ്റവും വന്നില്ല ദിവസങ്ങൾ കഴിഞ്ഞു. മീനു അത് തന്നെ ദിവസങ്ങളോളം ആവർത്തിച്ചു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ മീനുവിൻറെ വീട്ടിൽ എന്തൊക്കെയോ ബഹളങ്ങൾ കേട്ടു. .അപ്പുവും അമ്മുവും പുറത്തിറങ്ങാതെ ജനാലയിലൂടെ തന്നെ നോക്കി. ആരൊക്കെയോ വന്നു മീനുവിനെ ആശുപത്രി വാനിൽ കൊണ്ട് പോകുന്നു.അവൾക്കു പനി യാണ് പോലും...........

' ''ഗുണപാഠം

                                           *കൂട്ടുകാരെ ദുശ്ശീലം നന്നല്ല, മറ്റുള്ളവരുടെ  വാക്കുകൾക്ക് ഒരു പ്രാധാന്യവും നൽകാതിരിക്കുക അരുത്*
ഫാത്തിമ എം
7A ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ