ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം  

കോവിഡ് 19 നെ പ്രതിരോധിക്കാൻ നമുക്കും കൈകോർക്കാം. രോഗത്തിനെതിരെയുളചെറുത്തു നിൽപ്പാണ് രോഗ പ്രതിരോധം .ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയരോഗാണുക്കൾ ,വിഷമയവുംഅല്ലാത്തതുമായ അന്യവസ്തുക്കൾ അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും ആന്തരിക വുമായ ദ്രോഹങ്ങളെ ചെറുക്കുന്നതിന് ശരീരം നടത്തുന്ന പ്രതികരണ ങ്ങളാണ് രോഗ പ്രതിരോധ വ്യവസ്ഥ എന്നത് .ഏത് രോഗത്തെ ചെറുക്കാനുംപ്രതിരോധശേഷി ആവ ശ്യമാണ്. കൃത്യമായ ഉറ ക്കം ,ആരോഗ്യകരമായ ഭക്ഷണം ,ആവശ്യത്തിന് വെള്ളം കുടിക്കൽ, വ്യായാമം, വ്യക്തിശുചിത്വം ഇവയൊക്കെ നമ്മുടെ രോഗതിരോധശേഷി വർധിപ്പിക്കുന്നു.

അപ്രതീക്ഷിതമായി ലഭിച്ച ഈ അവധിക്കാലം അത്ര സുഖകരമല്ല ...നമുക്ക്. ലോകമാകെ വ്യാപിച്ചിരിക്കുന്ന കോവിസ് 19 എന്ന മഹാമാരിയെ ചെറുക്കാൻ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ നമ്മളും പങ്കാളികളാകണം. മനുഷ്യനിലും മൃഗങ്ങളില്ല രോഗം പരത്തുന്ന വൈറസാണ് കൊറോണ .കൊറോണ കുടുംബത്തിൽ ജനിതകമാറ്റം സംഭവിച്ച് പുതുതായി രൂപപ്പെട്ട വൈറസ് പരത്തുന്ന രോ

ഗമാണത്രേ കോവിഡ്19.    ശ്വാസകോശത്തെയാണിത് ബാധിക്കുന്നത്. പ്രതിരോധശേഷി കുറഞ്ഞവയെതന്നെയാണ് വൈറസുകൾ ആദ്യം ആക്രമിക്കുന്നത്. വയോജ നങ്ങൾ, നവജാതശിശു ക്കൾ  ,പ്രമേഹം,രക്ത സമ്മർദ്ദം, ഹൃദയ Iസംബന്ധിയാ യരോഗങ്ങൾ ക്ക്  മരുന്നുകഴിക്കുന്നവർ | ഇവരൊക്കെ കൂടുതൽ കരുതലോടെയിരിക്കണമെന്ന് നിർദ്ദേശിക്കുന്നത് ഇതുകൊണ്ടാണ്


രോഗവ്യാപനം തടയാ നുള്ള പ്രതിരോധ നടപടിക ളാണ് നമ്മുടെഗവൺമെൻ് കൈക്കൊണ്ടിട്ടുള്ളത് .ഒത്തൊരുമയോടെ കഴിയു ന്ന നമ്മൾ മലയാളി കൾ ക്ക് പാലിക്കാൻ അൽപ്പം ബുദ്ധി മുട്ടുള്ള കാര്യങ്ങളാ ണ് ഈ പ്രതിരോധ ത്തി ൻ്റെ ഭാഗമായി നമ്മൾ ചെയ്യേണ്ടി വരുന്നത്. അവ,

  • സാമൂഹിക അകലം പാലിക്കൽ
  • ലോക്ക് ഡൗൺ വിദേശങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർക്കുള്ള ക്വാറൻ്റീൻ നടപടികൾ
  • യാത്രകൾ കുറച്ച് വീട്ടി ലിരിക്കൽ.,തുടങ്ങിയവ.

കൊറോണവൈറസിന് കൃത്യമായ ചികിത്സയില്ല. നിലവിൽ ഒരു പ്രതിരോധ വാക്സിനുമില്ല. മലേറിയ ക്കെതിരെ ഉപയോഗിക്കു ന്ന ഹൈഡ്രോക്സിക്ലോ റോക്വിൻ, ശരീരോഷ്മാവ് കുറക്കാനുള്ളപാരസറ്റമോൾ തുടങ്ങിയ മരുന്നുകൾ ഇന്ന് ചികിത്സക്കുപയോഗി ക്കുന്നു. വൈറസ് ബാധി ക്കാതെ നോക്കൽ തന്നെ യാണ് നമ്മുടെ ഏറ്റവും വലിയ പ്രതിരോധ മാർഗം. അതിനായിവ്യക്തിശുചിത്വ ത്തിൻ്റെ ഭാഗമായുള്ള സോ പ്പോ ,ഹാൻഡ് വാഷോ ,സാ നികെറ്റസറോ ഉപയോഗി ച്ചുള്ള കൈകഴുകൽ പ്ര ധാനമാണ്. മാത്രമല്ല, കണ്ണ്, മൂക്ക്, വായ എന്നിവ ഇടക്കിടെതൊടാതിരിക്കാനും ,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് വായ മറക്കാനും ശ്രദ്ധിക്കണം. കുടുംബത്തോടൊപ്പം വീട്ടിലിരിക്കാൻ കിട്ടിയ ഈ അവസരം രസകരമായും നമുക്കും വീടിനും ഉപയോ ഗപ്രദമായും തീർക്കാനുള്ള നിരവധി കാര്യങ്ങളുണ്ട് ന മുക്ക് ചെയ്യാൻ. കോവിഡി ൻ്റെ രണ്ടാം ഘട്ടത്തിനെ ഫലപ്രദമായിപ്രതിരോധിക്കാൻ കഴിഞ്ഞ കേരള ത്തിൻ്റെ പ്രതിരോധ പ്രവ ർത്തനങ്ങൾ ലോകത്തിന് മാതൃകയായി. കേരള സർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസും അതിനായി കിണഞ്ഞ് പ്രവർത്തിക്കുകയാണ് അവരോടൊപ്പം കരുതലോടെ

നമുക്കും ചേരാം. നമ്മുടെ രക്ഷയ്ക്ക് ,നാടിൻ്റെ രക്ഷയ്ക്ക് ,ഈ ലോകത്തിൻ്റെ തന്നെ സുരക്ഷയ്ക്കു വേണ്ടി.

  • ഈ കരുതൽ നല്ല നാളേക്കാവട്ടെ*💐💐💐*
ഗായത്രി പ്രവീൺ .ഒ
7A ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം