ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

2018 ജൂൺ പകുതിയോടെ ജി.വി.എച്ച്.എസ് എസ് ൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ രൂപീകരണം നടന്നു. 60 ഓളം കുട്ടികൾ അംഗങ്ങളാകുകയും അതിൽ നിന്ന് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ എന്നിവരെ തെരെഞ്ഞെടുത്തു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടു ലോക ജനസംഖ്യാ ദിനം സമുചിതമായി സ്കൂൾ അസംബ്ലിയിൽ ആചരിച്ചു.ക്വിസ് മത്സരം, സെമിനാർ, പ്രസംഗം എന്നിവ നടന്നു. ആഗസ്റ്റ് മാസ 6,9 ദിവസങ്ങളിൽ ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ സമുചിതമായി ആഘോഷിച്ചു.പ്രസംഗം, യുദ്ധവിരുദ്ധ ഗാനങ്ങൾ എന്നിവ അസംബ്ലിയിൽ അവതരിപ്പിച്ചു. തുടർന്ന് സഡാക്കോ സസക്കിയുടെ വേഷം അവതരിപ്പിച്ച് യു.പി.വിഭാഗത്തിലൊ ദേവ നന്ദ കൈയടി നേടി, തുടർന്ന് എച്ച്.എം ഉൾപ്പെടെയുള്ളവർ കൊക്കിന്റെ ഹാരം അവളെ അണിയിച്ചു. അവസാനം സമാധാനത്തിന്റെ ചിഹ്നമായ വെള്ളരിപ്രാവിനെ ' പറത്തി വിടുകയും ഇനിയൊരു യുദ്ധം ഒരിക്കലും ലോകത്തുണ്ടാകാതിരിക്കട്ടെ എന്ന് മൗനമായി പ്രാ ത്ഥിക്കുകയും ചെയ്തു.ക്വിസ് മത്സരത്തിൽ പങ്കെടുത്ത് വിജയികളായവർക്ക് സമ്മാനം നൽകുകയും ചെയ്തു.

2022 ജൂൺ പകുതിയോടെ ജി.വി.എച്ച്.എസ് എസ് ൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ രൂപീകരണംഓൺലൈനായി നടന്നു. ക്വിസ് മത്സരം, സെമിനാർ, പ്രസംഗം എന്നിവ നടന്നു. ആഗസ്റ്റ് മാസ 6,9 ദിവസങ്ങളിൽ ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ച‍ു.