ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./പരിസ്ഥിതി ക്ലബ്ബ്-17
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
.
![പരിസ്ഥിതി](/images/8/8c/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_1.jpeg)
![](/images/thumb/c/ca/Treeee.jpg/200px-Treeee.jpg)
* കുട്ടികളിൽ മികച്ച ആരോഗ്യശീലങ്ങൾ വർദ്ധിപ്പിക്കുക, * പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. * ജീവിതശൈലീരോഗനിയന്ത്രണം, * ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ എല്ലാ വർഷവും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നുണ്ട്. * വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, *റൂബെല്ല വാക്ലിൻ നൽകൽ, * അയൺ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ ചിലതാണ്.
![](/images/thumb/5/5e/Harithavidyalayamlogo.jpg/240px-Harithavidyalayamlogo.jpg)
ഒരു വലിയ പ്രകൃതിദുരന്തം നമ്മുടെ നാടിനെയും അതിന്റെ സംസ്കാരത്തെയും നിത്യജീവിതത്തെയും മാറ്റിമറിച്ചതിന് സാക്ഷിയായതോടൊപ്പം, ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാനും, ദുരിതബാധിതരെ അകമഴിഞ്ഞ് സഹായിക്കുവാനും ഇരവിപുരം ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കന്ററി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും കാണിച്ച മനുഷ്യസ്നേഹം അംഗീകരിക്കപ്പെടുന്നതോടൊപ്പം, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നമ്മുടെ ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ടിയിരിക്കുന്നു......
പരിസ്ഥിതിദിനാഘോഷം
ജൂൺ 5 പരിസ്ഥിതി പരിപാടികൾ വളരെ ഗംഭീരമായി ആഘോഷിച്ചു. സ്പെഷ്യൽ അസംബ്ലി കുടി. പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം വിശദീകരിച്ചു .കൗൺസിലർ ശ്രീമതി സുജയുടെ സാന്നിധ്യത്തിലായിരുന്നു പരിസ്ഥിതിദിനാഘോഷം . കർഷകശ്രീ ശ്രീ ശങ്കരൻ നായരെ ഈ ചടങ്ങിൽ ആദരിച്ചു. പച്ചക്കറികളുടെ നടീൽ,മിക്സിങ്ങ് എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു .
![](/images/thumb/e/ea/%E0%B4%95%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE.png/300px-%E0%B4%95%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE.png)
സ്കൂൾ പച്ചക്കറിത്തോട്ടം
കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ പച്ചക്കറിത്തോട്ടത്തിന്റെ രൂപകൽപനയുടെ മുന്നൊരുക്കമായി മുൻകൂട്ടി തയ്യാറാക്കി വെച്ചിരുന്ന 20 ഗ്രോബാഗുകളിൽ പച്ചമുളക് ,വഴുതന ,വെണ്ട, തക്കാളി, ചീര തുടങ്ങിയ പച്ചക്കറി തൈകൾ നട്ടു പിടിപ്പിക്കുക ഉണ്ടായി. പ്രിൻസിപ്പിൾ ശ്രീമതി പ്രിയ എസ് രാജ് ,സീനിയർ assistant അജിത,SMC,PTA,MPTA അംഗങ്ങളും കാർഷിക ക്ലബ്ബ് അംഗങ്ങളും ഉദ്ഘാടന പരിപാടിക്ക് നേതൃത്വം നൽകി . പച്ചക്കറിത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. കുട്ടികൾക്ക് , മാവ് , പ്ലാവ് തുടങ്ങിയവയുടെ തൈകൾ വിതരണം ചെയ്തു.
സ്കൂൾ ഔഷധത്തോട്ടത്തിന്റെ നിർമ്മാണവും നടന്നു.ഗ്രോബാഗുകളിലായി കറ്റാർവാഴ, മഞ്ഞൾ , ആടലോടകം, കച്ചോലം, തിപ്പലി,ഞവര,നെല്ലി തുടങ്ങി നൂറിൽപ്പരം ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിച്ചു.
![](/images/thumb/1/1f/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%9A%E0%B4%B0%E0%B4%A3%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE.png/300px-%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%9A%E0%B4%B0%E0%B4%A3%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE.png)