ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./ഒരു ചേളാവ് വിപ്ലവം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഒരു ചേളാവ് വിപ്ലവം
![](/images/thumb/4/45/%E0%B4%9A%E0%B5%87%E0%B4%B3%E0%B4%BE%E0%B4%B5%E0%B5%8D_1.png/300px-%E0%B4%9A%E0%B5%87%E0%B4%B3%E0%B4%BE%E0%B4%B5%E0%B5%8D_1.png)
![](/images/thumb/2/2d/%E0%B4%9A%E0%B5%87%E0%B4%B3%E0%B4%BE%E0%B4%B5%E0%B5%8D_2.png/300px-%E0%B4%9A%E0%B5%87%E0%B4%B3%E0%B4%BE%E0%B4%B5%E0%B5%8D_2.png)
ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളിലേക്ക് ഒരു മടക്ക യാത്ര........"ഒരു ചേളാവ് വിപ്ലവം". നമ്മുടെ സ്കൂളിന്റെ ഈ വർഷത്തെ തനത് പ്രവർത്തനങ്ങളിലൊന്നാണ് ചേളാവ് വിപ്ലവം. ഏകദേശം 60 വർഷങ്ങൾക്ക് മുൻപ് നമ്മൾ ഉപയോഗിച്ചിരുന്ന ഓലാംകൊട്ടയും, പാളസഞ്ചിയും, തുണി സഞ്ചിയും, ചേളാവും പുതിയ രൂപത്തിൽ നമ്മുടെ ജീവിതത്തിലേക്ക് തിരികെ വരുത്തുന്നു. പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്താക്കാൻ ചേളാവ് വിപ്ലവത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരവിപുരം ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളും ,അധ്യാപകരും, പിടിഎ, SMC, മാതൃസമിതി അംഗങ്ങൾ എന്നിവരുടെ കൂട്ടായ്മയിൽ പ്ലാസ്റ്റിക്കിനെ പരാമവധി അകറ്റിനിർത്താൻ സമൂഹത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒരു വിപ്ലവത്തിന് രൂപം നല്കിയിരിക്കുകയാണ്. ഉപയോഗത്തിനനുസരിച്ച്ഏതു രീതിയിലേക്കും രൂപമാറ്റം നടത്താൻ കഴിയുന്ന ചേളാവിനോടൊപ്പം പേപ്പർ ബാഗ്, തുണി സഞ്ചി എന്നിവയുടെ നിർമ്മാണവും പുരോഗമിച്ചു വരുന്നു. "ഒരു വീട്ടിൽ ഒരു തുണിസഞ്ചി” എന്ന ലക്ഷ്യത്തോടെ അടുത്തദിവസങ്ങളിൽ തന്നെ ഇതിന്റെ വിപണന ഉദ്ഘാടനവും സംഘടിപ്പിക്കുന്നതാണ്.
സുലഭ എസ്,
എസ്.ആർ.ജി. കൺവീനർ