ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./അക്ഷരവൃക്ഷം/ലോക്കായി പോയെ...... ലോക്കായി പോയെ........

Schoolwiki സംരംഭത്തിൽ നിന്ന്

പരീക്ഷയില്ലാത്ത ഒരു വേനലവധിക്കാലം സ്വപ്നങ്ങളിൽ മാത്രം . എല്ലാം വളരെ പെട്ടന്നായിരുന്നു. ആരോടും ഒന്ന് യാത്ര ചോദിക്കാൻ കൂടി കഴിഞ്ഞില്ല.

ചൈനയിൽ നിന്ന് വന്ന അതിഭീകര കാരിയായ ആവയറസ് എങ്ങനെയോ ഈ സുന്ദരമായ കൊച്ചു കേരളത്തിലും വന്നെത്തിയിരിക്കുന്നു. അതോടെ രാജ്യം മുഴുവൻ ലോക് ഡൗൺപ്രഖ്യാപിച്ചു. വ്യവസായശാലകൾ, കടകൾ, സ്കൂൾ കോളേജ് ഓഫീസുകൾ എന്ന് വേണ്ട ആശുപത്രിയും പോലീസ് സ്റ്റേഷനു മൊഴി കെ എല്ലാം അടച്ചു പൂട്ടി. എല്ലാവരും വീട്ടിലിരിപ്പായി. ഒപ്പമീ ഞാനും.

ദിവസം കഴിയുംതോറും വീട്ടിലിരുന്ന് ബോറാവാൻ തുടങ്ങി അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം ഉമ്മി വാട്സാപ്പ് നോക്കിയപ്പോൾ പുതിയൊരു ഗ്രൂപ്പ് തുടങ്ങിയത് കണ്ടത്. ഞാൻ കുളിക്കുകയായിരുന്നു. ഇറങ്ങി വന്ന എന്നോട് ഉമ്മി കാര്യം പറഞ്ഞു. ഓരോ ദിവസവും ഓരോ പ്രവർത്തനവും നൽകും. എല്ലാം കണ്ടപ്പോൾ എനിക്ക് അതിരറ്റ് സ്നേഹം തോന്നി

.നഷ്ടപ്പെട്ടതെന്തോ ടീച്ചർമാർ തിരികെ തന്നത് പോലെ. എൻ്റെ ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപികമാരായ അമ്പിളി ടീച്ചറും റീജ ടീച്ചറുമാണ് ഈ ഗ്രൂപ്പ് തുടങ്ങിയിരിക്കുന്നത്. നന്ദി ടീച്ചർ ഒരായിരം നന്ദി.

പിന്നെ ലോക് ഡൗണിന് തൊട്ട് മുമ്പ് തന്നെ വാപ്പി ഊഞ്ഞാൽ കെട്ടിത്തന്നിരുന്നു. അങ്ങനെ ഊഞ്ഞ ലാടിയും പ്രവർത്തനങ്ങളിൽ പങ്കാളിയായും ഈ ലോക് ഡൗൺ കാലം രസകരമാകുന്നു.

ആസിയ ഹാഷിം
7 B ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം.
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം