ഗവ.വി.എച്ച്.എസ്.എസ്.പല്ലാരിമംഗലം/അക്ഷരവൃക്ഷം/കോവിഡ്- 19 എന്നമഹാമാരി
കോവിഡ്- എന്ന മഹാമാരി
SARS വൈറസുമായി അടുത്ത് ബന്ധമുള്ള ഒരു വൈറസ് മൂലം ഉണ്ടാകുന്ന ഒരു പക൪ച്ച വ്യാധിയാണ് കൊറോണ അല്ലെങ്കിൽ കോവിഡ് - 19{corona virus 2019}. 2019-20 ലെ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാ൯ കാരണം ഈ സാർസ് കോവ് -2 വൈറസ് ആണ് . ചൈനയുടെ സെ൯ട്രൽ തലസ്ഥാനമായ വൂഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത് . പിന്നീട് ഈ പകർച്ച വ്യാധി ലോകം മുഴുവ൯ പടർന്നു. മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗംമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ . ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയ൯ അക്യുട്ട് റെസ്പിറേറ്ററി സി൯ഡ്രോം,മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സി൯ഡ്രോം,കോവിഡ് -19 എന്നിവ വരെയുണ്ടാക്കാ൯ ഇടയാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് . മനുഷ്യ൯ ഉൾപ്പെടയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു.ജലദോഷം,ന്യുമോണിയ,സിവിയ൯ അക്യൂട്ട് ഇവയുമായി ബന്ധപ്പെട്ട് ഈ വെെറസ് ഉദരത്തെയും ബാധിക്കാം.ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937-ലാണ് ആദ്യമായി കൊറോണ വെെറസിനെ തിരിച്ചറിഞ്ഞത് . സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വെെറസുകൾ ആണ് . കഴിഞ്ഞ 70 വർഷങ്ങളായി,കൊറോണ വൈറസ് എലി,പട്ടി,പൂച്ച,ടർക്കി,കുതിര,പന്നി,കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.മൃഗങ്ങൾക്കിടയിൽ പെതുവെഇത് കണ്ടുവരുന്നുണ്ട് . സുണോട്ടിക്ക് എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത് , അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർഥം. രോഗം ഗുരുതരമായാൽ സാർസ് , ന്യൂമോണിയ,വൃക്കസ്തംഭനം
എന്നിവയുണ്ടാകും മരണവും സംഭവിക്കാം ഇപ്പോൾ
കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അൽപം
വിത്യസ്തമായ,ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ
വൈറസാണ് . സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ
നാളിയെയാണ് ഈ രോഗം ബാധിക്കുന്നത് . മുക്കൊലിപ്പ് , ചുമ,
തൊണ്ടവേദന,പനി,തലവേദന,തുടങ്ങിയവയാണ് ലക്ഷണങ്ങൾ.ഇവ
ഏതാനും ദിവസം നീണ്ടുനിൽക്കും.പ്രതിരോധവ്യവസ്ഥ
ദുർബലമായവരിൽ അതായത് , പ്രായമായവരിലും ചെറിയ കുട്ടികളിലും
വൈറസ് പിടിമുറുക്കും.ഇതുവഴി ഇവരിൽ ന്യുമോണിയ,ബ്രോങ്കെറ്റിസ്
പോലുളള ശ്വസകോശ രോഗങ്ങൾ പിടിപെടും.
< നിഡോവൈറലസ് എന്ന നിരയിൽ കൊറോണ വൈരിഡി കുടുംബത്തിലെ ഓർത്തോകൊറോണവൈറിനി എന്ന ഉപകുടുംബത്തിലെ വൈറസുകളാണ് കൊറോണ വെെറസുകൾ. പോസ്റ്റീവ് സെ൯സ് സിംഗിൾ സ്ട്രാ൯ഡഡ് ആർ എ൯ എ ജീനോം,ഹെലിക്കൽ സമ്മിതിയിൽ ന്യൂക്ലിയോകാപ്സിഡ് എന്നിവ ഉപയോഗിച്ച് പൊതിഞ്ഞ വൈറസുകളാണ് കൊറോണ വൈറസുകൾ. കൊറോണ വൈറസുകളുടെ ജീനോമിക് വലുപ്പം ഏകദേശം 26 മുതൽ 30 കീലോബേസ് വരെയാണ് . ഇത് ആർ എ൯ എ വൈറസിനേക്കാൾ വലുതാണ് . രോഗലക്ഷണങ്ങൾ കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14
ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും.ഈ 14 ദിവസമാണ്
ഇ൯ക്യുബേഷ൯ പിരിയഡ് എന്നറിയപ്പെടുന്നത് . വൈറസ്
പ്രവർത്തിച്ചുതുടങ്ങി രണ്ടോ നാലോ ദിവസം വരെ പനിയും
ജലദോഷവുണ്ടാകും.തുമ്മൽ,ചുമ,മൂക്കൊലിപ്പ് , ക്ഷീണം,തൊണ്ടവേദന
എന്നിവയും ഉണ്ടാകും. < ഇ൯കുബേഷ൯ പിരിയഡ് എന്നാൽ വൈറസ് പിടിപെടുന്നതിനും രോഗത്തി൯െറ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിനുമുള്ള സമയം എന്നാണ് അർത്ഥമാക്കുന്നത് . കോവിഡ് -19 നായുള്ള ഇ൯കുബേഷ൯ കാലാവധി മിക്ക എസ്റ്റിമേറ്റുകളിലും 1-14 ദിവസം മുതൽ സാധാരണയായി അഞ്ച് ദിവസം വരെയാണ് . <വൈറസ് വ്യാപിക്കുന്നത്< ശരീര സ്രവങ്ങളിൽ നിന്ന് രോഗം പടരുന്നത് . തുമ്മുമ്പോഴും ചുമ്മക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽവൈറസുകൾ ഉണ്ടായിരിക്കും. വായും മുക്കും മൂടാതെ തുമ്മുമ്പോഴും ചുമ്മക്കുമ്പോഴും ഇവ വായുവിൽ പടരുകയും അടുത്തുള്ളവർക്ക് വൈറസ് പടരുകയും ചെയ്യും.വൈറസ് സാന്നിദ്ധ്യമുള്ളയാളേ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുമ്പോഴോ രോഗം മറ്റെയാളിലേക്ക് പടരാം.വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാനിദ്ധ്യം ഉണ്ടാകാം. കാരണം സിവിയ൯ അക്യുട്ട് റെസ്പിറേറ്ററി സി൯ഡ്രോം കൊറോണ വൈറസ് 2[SARS-COV-2] ആണ് ഈ രോഗത്തിന് കാരണം.ഇത് 2019-20 നോവൽ കൊറോണ വൈറസിന് കാരണമായി.ചുമ തുമമൽ എന്നിവയിൽ നിന്നുള്ള തുഴ്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുക്കൾക്കിടയിൽ പടരുന്നത്.കോവിഡ് -19 വായുവിലൂടെയാണോ ? രോഗബാധിതനായ ഒരാൾ ചുമ,തുമ്മൽ അല്ലെങ്കിൽ സംസാരത്തിൽ ഉണ്ടാകുന്ന തുള്ളികളിലൂടെ കോവിഡ് -19 കാരണമാകുന്ന വൈറസ് പ്രധാനമായും പകരുന്നത്.ഈ തുള്ളികൾ വായുവിൽ തൂങ്ങാ൯ കഴിയാത്തത്ര ഭാരമുള്ളവയാണ് . അവ വേഗത്തിൽ നിലങ്ങളിലോ ഉപരിതലങ്ങളിലോ വീഴുന്നു.മലിനമായ ഉപരിതലത്തിൽ സ്പർശിച്ച ശേഷം നിങ്ങളുടെ മൂക്കിലോ കണ്ണിലോ സ്പർശിച്ചിക്കുന്നതിലൂടെ വൈറസ് പടരാം. പ്രതിരോധം <പരിസരം വൃത്തിയായി സൂക്ഷിക്കുക,അതോടൊപ്പം വ്യക്തി ശുചിത്വം പാലിക്കുക. <പുറത്തു പോയി വന്നാൽ കൈകാലുകളും ശരീരവും വൃത്തിയാക്കുക. <തുമ്മുമ്പോഴും ചുമ്മക്കുമ്പോഴും മൂക്കും വായും തുവാല കൊണ്ട് മൂടുക. <ജലദോഷം,പനി എന്നീ രോഗമുള്ളവരിൽ നിന്ന് അകലം പാലിക്കുക. <യാത്രയിൽ മാസ്ക്ക് ഉപയോഗിക്കുക <ആരോഗ്യ വകുപ്പി൯െറയും ഗവൺമെ൯റി൯െറയും നിർദ്ദേശങ്ങൾ പാലിക്കുക .തുടങ്ങി അനവധി കരുതലുകൾ നാം കൈകൊളേളണ്ടതാണ് . മാനവരാശിയെ ഭീതിയിലാഴ്ത്തി കൊറോണയെന്ന പേരിൽ പെട്ടെന്ന് നമ്മളിലെത്തിയ ഈ രോഗത്തെ മാർച്ച് -11 ന് മഹഹാമാരിയായി പ്രഖ്യാപിച്ചു. കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവർക്ക് വൈറസ് ബാധ കൂടുതലാണ് . അവർ ഹോം ഐസോലേഷനിൽ കഴിയണം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ <വിദേശത്ത് നിന്ന് വരുന്നവർ 28 ദിവസം വീടുകളിൽ തന്നെ കഴിയേണ്ടതാണ് . <തങ്ങൾക്കും മറ്റുള്ളവർക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തുക. <വീട്ടിൽ ഐസേലേഷനിലാണെന്ന വിവരം ജില്ല കൺട്രോൾ റൂമിൽ വിളിച്ചറിക്കുക <സന്ദർശകരെ ഒഴിവാക്കുക <കെെ സോപ്പ് ഉപയോഗിച്ച് ഇടക്കിടെ വൃത്തിയാക്കുക <പൊതു പരിപാടിയിൽ പങ്കെടുക്കരുത് . "ശാരീരിക അകലം,സാമൂഹിക ഒരുമ" ഇവ പാലിച്ച് കൊണ്ട് കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം നമുക്ക് അതിജീവിക്കാം......ഒറ്റക്കെട്ടായ്... .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം