ഗവ.വി.എച്ച്.എസ്സ്.എസ്സ് പുളിങ്ങോം/അക്ഷരവൃക്ഷം/എന്റെ മരം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ മരം

എൻ കൊച്ചു വീടിന്റെ തെക്കേ അതിരിൻ
ഓരോമന തൈമാവ് നട്ടു ഞാൻ
 വെള്ളമൊഴിച്ചു വളമിട്ടു ഞാനവർ
അമ്മിണി എന്നൊരു പേര് വെച്ചു
ഓരില മുവിലയങ്ങനെ
നാൾക്കു നാളതൈ വളർന്നു വന്നു
അംബരം നോക്കിയാ കൊമ്പുകൾ നിൽക്കുന്നു
അന്തരംഗത്തിന് പ്രതീക്ഷയാകാം
എന്നോളമെത്തിയ മഞ്ചാടി കാണുവാൻ
എന്തൊരു കൗതുക മായിരുന്നു
പച്ചയിലകൾ നിറഞ്ഞരാ ശാഖകൾ
കൊച്ചിളം കാറ്റിൽ നൃത്തമാടി
കാലം കടന്നു പോയി ഇന്നെന്റെ അമ്മിണി
ആരാമ സൗന്ദര്യ ധാമമായി.
 

ആഷിമ എ. എസ്
4 A ജി വി എച്ച് എസ്‌ എസ്‌ പുളിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത