ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ/ഗ്രന്ഥശാല
വായനയുടെ ലോകത്തേക് കുട്ടികളെ എത്തിക്കുന്നതിനായി വിശാലമായ ഒരു ലൈബ്രറി ഹാൾ വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധ കഥകളും കവിതകളും നോവലുകളും പഠന പഠ്യേതര വിഷയങ്ങളുമായി ബന്ധ്പ്പെട്ട പുസ്തകങ്ങളും അടങ്ങിയിട്ടുള്ളതാണ് ലൈബ്രറി.ഒരു കുട്ടിയുടെ സമഗ്ര വികസനത്തിന് ഉതകുന്ന ഒന്നാണ് വായന. വായിച്ചാൽ വളരും, വായിച്ചില്ലേലും വളരും. വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ അന്നും ഇന്നും പ്രസക്തമാണ്. കുട്ടികളിലെ ഭവനാശേഷിയും വിശകലന ശക്തിയും വായന വർധിപ്പിക്കുന്നു. ഇതിന് ഉതകുന്ന വിധമാണ് നാം സ്‌കൂൾ ലൈബ്രറി വിഭാവനം ചെയ്യുന്നത്.കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പുസ്തകനിരൂപണം തയ്യാറാക്കുക, ക്വിസ് പരിപാടികൾ എന്നിവ വായനാവാരമായി ആഘോഷിച്ചു നടത്തി വരുന്നു. വായന കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ നല്ല പുസ്തകങ്ങൾ വായിക്കാൻ കുട്ടികളെ പ്രേരിപ്പിക്കാൻ സ്‌കൂൾ ലൈബ്രറി സഹായകമായി തീർന്നിട്ടുണ്ട് . വായനയുടെ ആവശ്യകത സ്‌കൂൾ അസംബ്ലിയിലൂടെ കുട്ടികളെ ബോധ്യപ്പെടുത്തുന്നു. കുട്ടികൾ ക്ലാസ് ടീച്ചറിന്റെ നേതൃത്വത്തിൽ പുസ്‌തകങ്ങൾ കൈമാറി ഉപയോഗിക്കുന്നു. കുട്ടികളുടെ ജന്മദിനം തുടങ്ങിയ ആഘോഷങ്ങളിൽ കുട്ടികൾ സ്‌കൂളിലേക്ക് പുസ്തകങ്ങൾ നൽകുന്നു.