ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ പ്രണയിക്കാം നമ്മളെത്തന്നെ
പ്രണയിക്കാം നമ്മളെത്തന്നെ
ആരോഗ്യമുള്ള ശരീരത്തിൽ രോഗാണുക്കൾക്ക് സ്ഥാനമില്ല. കൊറോണ എന്ന മഹാമാരി പിടിപെട്ട ഈ കാലം നമ്മളെ ഓർമിപ്പിക്കുന്നത് ജീവിതരീതിയിൽ അല്പമൊന്ന് ശ്രദ്ധിച്ചാൽ രോഗാണുക്കളെ തടയാം , സ്വന്തം ശരീരത്തെ കൂടുതൽ സ്നേഹിക്കാം എന്നതാണ് . മറ്റെന്തിനെക്കാളും വലുത് ആരോഗ്യം എന്ന് കാലം തെളിയിക്കും. രോഗങ്ങളെ തടയാൻ ഏറ്റവും നല്ല വഴി ദുഃശ്ശീലങ്ങൾ ഒഴിവാക്കുക എന്നത് തന്നെയാണ്. വ്യായാമം പരമപ്രധാനമാണ്. ഒരുദിവസം നടക്കുമ്പോൾ ആ ദിവസം മൊത്തം പോസിറ്റീവ് ആയിരിക്കും. അതുപോലെ ഉറക്കം വളരെ പ്രധാനപ്പെട്ടതാണ് . ആരോഗ്യമുള്ള മനുഷ്യൻ ഒരു ദിവസം 8 മണിക്കൂർ ഉറങ്ങണം. വ്യക്തിശുചിത്വം പാലിക്കുക , ഇടയ്ക്കിടെ സോപ്പിട്ട് കൈകൾ കഴുകുന്നത് ശീലമാക്കുക, സമ്മർദ്ദം കുറയ്ക്കുക ഇവയും പ്രധാനപ്പെട്ട കാര്യങ്ങളാണ്. പുതിയകാലത്തിലെ ജീവിത ശൈലിയിൽ ഒപ്പം കൂടിയ ഒന്നാണ് മാനസിക സമ്മർദ്ദം. ഇത് മാനസികരോഗവും അതുവഴി ശാരീരികരോഗവും ഉണ്ടാക്കുന്നു. എപ്പോഴും പോസിറ്റീവ് ആയി ഇരിക്കാൻ ശ്രമിക്കുക. സംഘർഷമുണ്ടാക്കുന്ന കാര്യങ്ങളെ മനപൂർവ്വം അവഗണിക്കാൻ ശ്രമിക്കൂ. നല്ലൊരു മനസ്സിന്റേയും ശരീരത്തിന്റെയും ഉടമകളാകൂ
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം