ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്. ഈ പരിസ്ഥിതി മനുഷ്യനും ജന്തുലോകവും സസ്യജാലകങ്ങളും ചേർന്നതാണ്. പരിസ്ഥിതിയുടെ നിലനിൽപ്പിനു ദോഷമായ പ്രവർത്തനങ്ങൾ നമ്മുടെയും സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കുകയും മനുഷ്യ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുകയും ചെയ്യും. പരിസ്ഥിതിയിലെ ഓരോ ജന്തുജാലങ്ങളും തമ്മിൽ ഒരു പരസ്പര ബന്ധമുണ്ട്. ഈ പരസ്പരബന്ധം ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു. പലരും ഇന്ന് പരിസ്ഥിതിയെ ക്രൂരമായി ചൂഷണം ചെയ്യുകയാണ്. ഇന്ന് മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ചൂഷണങ്ങൾ വളരെയേറിയിരിക്കുന്നു. നദികളിലേക്കും ജലസ്രോതസ്സുകളിലേക്കും മാലിന്യങ്ങൾ വലിച്ചെറിയുന്നത് മൂലം കുടിവെള്ളക്ഷാമം ഉണ്ടാവുകയും ആ വെള്ളം ഉപയോഗിക്കുന്നത് മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത് ജല ആവാസ വ്യവസ്ഥയെ തകർക്കുന്നു. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു തന്നെ കാരണമാവും. നഗരങ്ങളെല്ലാം മലിനീകരണം കാരണം മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ആളുകൾ നഗരങ്ങളിൽ തിങ്ങിപ്പാർക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു. മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നു. മനുഷ്യൻ സ്വീകരിച്ചുവരുന്ന അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെയും തന്നെ നിലനിൽപ്പ് അപകടത്തിൽ ആയേക്കാം അതുകൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. പിന്നെ ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും തരംതിരിച്ച് സംസ്കരിക്കണം. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ ഒരു പ്രവർത്തനവും ചെയ്യാതിരിക്കുക. എല്ലാ മനുഷ്യർക്കും ജീവജാലങ്ങൾക്കും ശുദ്ധവായുവും ശുദ്ധജലവും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. മലിനീകരണത്തിനെതിരെ യും വനനശീകരണത്തിനെതിരെയും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്. അതിനുവേണ്ടി നമുക്ക് പരിസ്ഥിതിയെ ചേർത്തു നിർത്താം..


ആദിത്യൻ പി ആർ
8A ജി. ആർ. എഫ്. റ്റി. എച്ച്.എസ് കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം