ഗവ.യു .പി .സ്കൂൾ‍‍‍‍ കരയത്തുംചാൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2005 വരെ ഭൗതികസാഹചര്യങ്ങൾ പരിമിതമായിരുന്നു.അതിനുശേഷം നിർമ്മിച്ച2 കെട്ടിടങ്ങളും നല്ലരീതിയിൽ പണികഴിപ്പിച്ച പാചകപ്പുരയും മുൻഭാഗം ചുറ്റുമതിലും പി ടി എ നിർമ്മിച്ച ഗെയിറ്റും എല്ലാം ചേർന്ന് സ്കൂൾ ഇന്ന് മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളോട് കൂടി ആകർഷകമാണ്.എല്ലാ മുറികളും വൈദ്യുതീകരിച്ചതും ഫാൻ സൗകര്യങ്ങളോട് കൂടിയതുമാണ്. കുടി വെള്ളവിതരണത്തിനായി കിണറും കുഴൽകിണറും സ്കൂളിന് സ്വന്തമായിട്ടുണ്ട്.രണ്ട് സ്മാർട്ട് ക്ലാസുമുറികളും ഐടി പഠനത്തിനുള്ള ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളും ഉണ്ട്.

സ്കൂളിന്റെ ഭൗതികസാഹചര്യങ്ങളിൽ ഈയിടെയായി ഒരു പാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

പുതിയതായി പണ് കഴിപ്പിച്ച ഭക്ഷണശാല എടുത്തുപറയേണ്ടുന്ന ഒന്നാണ്.അതുപോലെ SSKയുടെ വകയായി സോളാർ പാനൽ ലഭിച്ചത് കൊണ്ട് വൈദ്യുതിയുടെ കാര്യത്തിൽ

സ്വയം പര്യാപ്തത നേടി.ഇൻവെർട്ടർ സ്ഥാപിച്ചതിനാൽ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു.സ്കൂളിൽ മികച്ച രീതിയിലുള്ള ജൈവവൈവിധ്യഉദ്യാനംു കുട്ടികളുടേയും അധ്യാപകരുടേയും മേൽനോട്ടത്തിൽ സംരക്ഷിച്ചു വരുന്നു.നവംബർഒന്നിന് സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് സ്കൂൾ പെയിന്റ് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു.

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ