ഗവ.യു.പി.സ്കൂൾ മഴുക്കീർ/അക്ഷരവൃക്ഷം/ വൈറസ്
വൈറസ്
പരീക്ഷയ്ക്ക് എനിക്ക് മുഴുവൻ മാർക്ക് വാങ്ങണംഅതായിരുന്നു കുട്ടൻ മനസ്സിൽ രാത്രി മുഴുവൻ ചിന്തിച്ചത്. പതിവുപോലെ അവൻ രാവിലെ സ്കൂളിൽ പോകാനായി ഒരുങ്ങി. ഉമ്മറത്ത് അച്ഛൻ പത്രം വായിക്കുന്നു . അപ്പോഴാണ് അവൻ കൂട്ടുകാരനായ അപ്പുവിനെ കുറിച്ച് ആലോചിച്ചത്. ഇന്ന് സ്കൂളിൽ ചെല്ലുമ്പോൾ തൊടിയിൽ നിന്നും പെറുക്കിയ മാങ്ങ കൊണ്ട് ചെല്ലാം എന്ന് പറഞ്ഞിരുന്നു. അവൻ ആരും കാണാതെ മാങ്ങ ബാഗിൽ നിറച്ചു. കുറച്ചു നേരം ആയിട്ടും അമ്മ തന്നെ ഒരുക്കാൻ വരാത്തത് എന്താണെന്ന് കുട്ടൻ വിചാരിച്ചു. അപ്പോഴാണ് ഇന്നുമുതൽ സ്കൂൾ അവധി ആണെന്ന് അച്ഛൻപറഞ്ഞത്.കുട്ടന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അച്ഛൻ പറഞ്ഞ വാക്കുകൾ . അവനെ അമ്മ ആശ്വസിപ്പിച്ചു. മഹാമാരിയായ കൊറോണ എന്ന വൈറസ് നമ്മുടെ നാടിനെ വിഴുങ്ങാൻ ആയി ഒരുങ്ങി നടക്കുന്നു. ഇതിനെ ചെറുക്കാൻ നമ്മൾ സ്വയം നിയന്ത്രിച്ചാൽ മാത്രമേ പറ്റുകയുള്ളൂ.അമ്മയുടെ വാക്കുകൾ ആ കുഞ്ഞു മനസിന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ദിവസങ്ങൾ കഴിഞ്ഞു പോയി.ഓരോ ദിവസങ്ങളും അവൻ എഴുന്നേറ്റു വരുമ്പോൾ ഞെട്ടിക്കുന്ന മരണ വാർത്തകളും ആശുപത്രിയിൽ ഓരോ രോഗികളും അനുഭവിക്കുന്ന വേദനകളും നിറഞ്ഞ വാർത്തകളാണ് ടിവിയിൽ കാണുന്നത്. കൊറോണ എന്ന് വൈറസിന്റെ താണ്ഡവം ആ കുഞ്ഞുമനസ്സിന് ഉൾക്കൊള്ളാൻ കഴിഞ്ഞു. അവൻ വീട്ടിൽ ഇരിക്കുന്ന സമയം പടങ്ങൾ വരച്ചും ,കഥകൾ, കവിതകൾ എന്നിവഎഴുതിയുംആസ്വദിച്ചു .പക്ഷേ ആ കുഞ്ഞു മനസ്സിൽ ഒരു ചോദ്യം മാത്രം അലയടിക്കുന്നുണ്ടായിരുന്നു. എന്നാണ് എൻറെ കൂട്ടുകാരെയും അധ്യാപകരെയും കാണാൻ പറ്റുക? ഉത്തരംകിട്ടാത്ത ചോദ്യത്തിനുമുന്നിൽ അച്ഛനും അമ്മയും നിസ്സഹായരായി നിന്നു .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |