ഗവ.യു.പി.സ്കൂൾ പേരിശ്ശേരി/അക്ഷരവൃക്ഷം/മുയലിനു പറ്റിയ അമളി

Schoolwiki സംരംഭത്തിൽ നിന്ന്
മുയലിനു പറ്റിയ അമളി

രാമുവിന് ഒരു കൃഷിത്തോട്ടം ഉണ്ടായിരുന്നു. രാമു ധാരാളം പഴങ്ങളും പച്ചക്കറികളും നട്ടുവളർത്തി. വികൃതിയായ ഒരു മുയൽ കൃഷിത്തോട്ടത്തിന് അടുത്ത് താമസിച്ചിരുന്നു.ഒരു ദിവസം മുയൽ രാമുവിന്റെ കൃഷിത്തോട്ടത്തിൽ കയറി. ഹായ്...നല്ല പച്ചക്കറികളും പഴങ്ങളും മുയൽ പറഞ്ഞു. പച്ചക്കറികളും പഴങ്ങളും മുയൽ ആർത്തിയോടെ പറിച്ച് തിന്നു.ഇതുകണ്ട് രാമുവിന് വളരെ സങ്കടമായി.മുയലിനെ പിടിക്കാൻ രാമു കെണി വച്ചു. പിറ്റേദിവസം കൃഷിത്തോട്ടത്തിൽ വന്ന മുയൽ കെണിയിൽ ചാടി. പാവം മുയൽ. അവന്റെ കാൽ ഒടിഞ്ഞു. അവൻ ഉറക്കെ കരഞ്ഞു.കരച്ചിൽ കേട്ട് അമ്മ മുയൽ ഓടി വന്നു. അമ്മ അവനെ രക്ഷിച്ചു.

ഗുണപാഠം:

മറ്റുള്ളവരുടെ സാധനങ്ങൾ നാം ആഗ്രഹിക്കരുത്.അത് അപകടം വിളിച്ചു വരുത്തും

സായ് കൃഷ്ണ
1 ഗവ. യൂ. പി. എസ്സ്. പേരിശ്ശേരി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ