ഗവ.യു.പി.സ്കൂൾ ചെങ്ങന്നൂർ/അക്ഷരവൃക്ഷം/വിശ്വ പൗരൻ (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
വിശ്വ പൗരൻ

രോഗകാരിക്ക് വിശ്വപൗരത്വം?
വിശ്വപൗരനായി വൈറസ് വിലസുമ്പോൾ
മാനവരെല്ലാം കാരാഗൃഹത്തിൽ
മുഖാവരണത്താൽ മനുഷ്യനുലകിൽ ഒറ്റമതം
രോഗമുള്ളവനും രോഗമില്ലാത്തവനും
മനുഷ്യരക്ഷക്കായി ശാസ്ത്രം മാത്രം!
മനുഷ്യർ വീട്ടിലേക്ക് ചുരുങ്ങുമ്പോൾ
പക്ഷി മൃഗാദികൾ നാട്ടിലേക്ക് ഇറങ്ങുന്നു
മനുഷ്യന്റെ ചൂഷണത്താൽ
കലിപൂണ്ട പ്രകൃതി കണക്ക്‌ തീർക്കുമ്പോൾ
ഇനിയുള്ള കാലം എങ്ങനെ എന്ന് ആശങ്കയോടെ
ഞാനും എന്റെ കൂട്ടുകാരും
ഇവിടെ ഞാൻ പ്രതിഷ്ഠിക്കുന്നു എന്റെ ദൈവങ്ങളെ
ആരോഗ്യപ്രവർത്തകരാണെന്റെ പ്രത്യക്ഷ ദൈവം
 

ദേവദത്തൻ എസ്
5 എ ഗവ.യു.പി.സ്കൂൾ ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത