ഗവ.യു.പി.സ്കൂൾ ചെങ്ങന്നൂർ/അക്ഷരവൃക്ഷം/എന്റെ ലോക്ക്ഡൗൺ(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ലോക്ക്ഡൗൺ

    കൊറോണ എന്ന മഹാമാരി നമ്മുടെ ലോകത്തെ നിശ്ചലമാക്കിയ ദിവസങ്ങളാണ് കടന്ന് പോകുന്നത്.ഈ ദിനങ്ങളിൽ രാജ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ച അന്നുമുതൽ രാജ്യത്തിന്റെ നിർദേശങ്ങൾ അനുസരിച്ചാണ് ഞാൻ മുന്നോട്ട് പോകുന്നത്.ആദ്യമൊക്കെ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും പിന്നീട് അതിനോട് പൊരുത്തപ്പെടാൻ എനിക്ക് കഴിഞ്ഞു. ലോകം മുഴുവൻ നിശ്ചലമായ ഒരു അവസ്ഥയാണ് ഇപ്പോൾ.കോവിഡ്_19 കാലം വീടിന് പുറത്തേക്ക് പോകാൻ പറ്റാത്ത അവസ്ഥയിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടി.ഈ മഹാമാരി പടർന്നുപിടിക്കുന്ന അവസരത്തിൽ നമ്മുടെ രാജ്യം നല്ലൊരു തീരുമാനത്തിലാണ് എത്തിയത് എന്ന് പിന്നീട് തോന്നി.ഓരോ ദിവസം കൂടും തോറും ലോകത്ത് മരണ സംഖ്യ വർധിക്കുന്നതറിഞ്ഞ എനിക്ക് വളരെ വിഷമം തോന്നി.
    പ്രളയകാലത്ത് സർക്കാർ നമ്മളോട് ആവശ്യപ്പെട്ടത് വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുവാൻ ആണ്.എന്നാൽ കോവിഡ്_19ന്റെ കാലത്ത് ഈ സർക്കാർ നമ്മളോട് ആവശ്യപ്പെടുന്നത് മാനവ രാശിയുടെ നിലനിൽപ്പിന് വേണ്ടി വീടിന്റെ അകത്തിരുന്ന് ചരിത്രത്തിന്റെ നിർമിതിയിൽ ഭാഗം ആകാൻ വേണ്ടി ആണ്.വിദ്യാഭ്യാസം ആത്യന്തികമായി നമുക്ക് നല്കുന്നത് അറിവ് മാത്രമല്ല,വിവേകം കൂടിയാണ്.വിവേകം ഏറ്റവും കൂടുതൽ പ്രസരിപ്പിക്കേണ്ട ഒരു വലിയ സമയത്താണ് നമ്മൾ ഈ ചലഞ്ച് ആയി മുന്നോട്ട് പോകുന്നത്.
    വീട്ടിൽ ഇരിക്കുന്ന ഈ ദിവസങ്ങളിൽ ഞാൻ വീടും പരിസരവും വൃത്തിയാക്കി. പച്ചക്കറി വിത്തുകൾ നട്ടു.പുസ്തകങ്ങൾ വായിച്ചു.കാർഡ്ബോർഡ് ഉപയോഗിച്ച് പല പല സാധനങ്ങൾ ഉണ്ടാക്കി.ലോകം മുഴുവൻ പ്രതിസന്ധിയിൽ ആയിരിക്കുന്ന ഈ സമയത്ത്‌ നമുക്ക് വേണ്ടിയും നമ്മുടെ രാജ്യത്തിന് വേണ്ടിയും വീട്ടിലിരുന്ന് ഞാൻ ലോക്ക്ഡൗൺ നിയമങ്ങൾ പാലിക്കും.

ശ്രീദേവ്. എസ്.
7 എ ഗവ.യു.പി.സ്കൂൾ ചെങ്ങന്നൂർ/
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം