ഗവ.യു.പി.സ്കൂൾ ചിറ്റൂർ/അക്ഷരവൃക്ഷം/ ശുചിത്വമില്ലായ്മ – ആരോഗ്യത്തിന് ഹാനീകരം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമില്ലായ്മ – ആരോഗ്യത്തിന് ഹാനീകരം
                            ഒരിടത്ത്  അച്ഛനും അമ്മയുംരണ്ട് കുട്ടികളുമടങ്ങിയ ഒരുകുടുംബം താമസിച്ചിരുന്നു.അച്ഛൻെറ പേര് സുമേഷ് അമ്മയുടെ പേര് സംഗീത.അവരുടെ മക്കളാണ് ചിന്നുവും പൊന്നുവും.അവരുടെ അയ‍ൽവാസിയായിരുന്നു ധനികനായിരുന്ന ജോർജ്ജ്.അദ്ദേഹത്തിൻെറ ‍ഭാര്യയാണ് ഡയാന.സമ്പത്തിൻെറ അഹ‍ങ്കാരത്താൽ അവൾക്ക്എല്ലാത്തിനോടും ഒരു തരം പുച്ഛമായിരുന്നു.പണമുണ്ടെങ്കിൽ ഒന്നിനേയും ഭയപ്പെടേണ്ട എന്നതായിരുന്നു അവളുടെ ചിന്ത.അവർക്ക് രണ്ട് പെൺമക്കളാണ് ജെന്നിയും ജോഡിയും.സ്കൂൾ അടച്ചതിനാൽ കുട്ടികളെല്ലാം ഒന്നിച്ചു കളിച്ച് പോകുന്ന കാലം.
                                ആയിടെ ലോകമാകെ ഒരു മഹാമാരി പടർന്നു പിടിച്ചു.സമ്പത്തോ, നിറമോ,വംശമോ, മതമോ ,നോക്കാതെ വൈറസ് മനുഷ്യനെ ഒന്നൊന്നായി പിടിമുറുക്കുന്ന സമയം.സംഗീത തൻെറ അയൽവാസിയായ ഡയാനയോട് പറ‍ഞ്ഞു ശുചിത്വം പാലിച്ചാൽ നമുക്ക് ഈ രോഗത്തിൽ നിന്ന് രക്ഷ നേടാം’’.‍ഞാൻ രണ്ട് ദിവസമായി കാണുന്നു നിൻെറ രണ്ട് മക്കളും മണ്ണിൽ കളിച്ചിട്ട് വന്ന് കൈകൾ വൃത്തിയായി കഴുകുന്നില്ല അവരോട് നീപ്രത്യേകം പറയണം".അപ്പോൾ ‍ഡയാന പറ‍ഞ്ഞ മറുപടി കൈകഴുകാനൊക്കെ നിൻെറ മക്കളോട് പറ‍ഞ്ഞാൽ മതി.ശുചിത്വം പാലിച്ചില്ലെങ്കിലും പണക്കാരയവർക്ക് രോഗം വരില്ല.എൻെറ മക്കളോട് ഞാൻ നിരന്തരം കൈ കഴുകാൻ പറയും അത് കേൾക്കുകയും ചെയ്യും’’- സംഗീത പറഞ്ഞു
                         കുറച്ച് ദിവസ‍ങ്ങൾ കഴിഞ്ഞപ്പോഴാണ് ആ വാർത്ത അറിയുന്നത്.ജോർജ്ജും കുടുംബവുംരോഗം ബാധിച്ച് കിടപ്പിലാണെന്ന് അപ്പോൾ സുമേഷ് പറഞ്ഞു.പാവം!എന്തിനാണ് ദൈവമേ അവർക്ക് ഈ രോഗങ്ങളൊക്കെ വച്ചു കെട്ടി കൊടുക്കുന്നത്.അത്കേട്ടപ്പോൾ സംഗീത പറഞ്ഞു. ഞാൻ പറയുന്നത് കേട്ടിരുന്നെങ്കിൽ ഇങ്ങനെ വരുത്തില്ലായിരുന്നു.’’
               ഗുണപാ‍ഠം  :   അറിവുള്ളവർ പറയുന്നത് കേട്ട് ശുചിത്വത്തോടെനാം ജീവിച്ചാൽനമ്മൾക്ക് രോഗങ്ങൾ ഒന്നും തന്നെ വരില്ല.
അഫ്രിൻ മനാഹേൽ
3 C ഗവ.യു.പി.സ്കൂൾ ചിറ്റൂർ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ