ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊറോണക്കാലം

മാർച്ച്‌ 10 അന്നൊരു ചൊവ്വാഴ്ചപതിവുപലെ ഞാൻ സ്കൂളിൽഎത്തി വരാൻപോകുന്നസ്കൂൾ വാർഷികത്തെ കുറിച്ചായിരുന്നു എന്റെ മനസ്സിൽ. ഞങ്ങൾ കൂട്ടുകാർ ചേർന്ന് സ്കൂൾ വാർഷികത്തിന് അവതരിപ്പിക്കാനുള്ള പരിപാടിയുടെ പരിശീലനത്തിന് ഉച്ച ഊണിനു ശേഷം സമയം കണ്ടെത്തി. പെട്ടന്നാണ് ഗിരിജ ടീച്ചർ ക്ലാസ്സിലേക്ക് വന്നത് ഇന്നു മുതൽ നിങ്ങളുടെ അവധിക്കാലം തുടങ്ങുകയാണ് എന്ന് പറഞ്ഞു. ഞങ്ങൾക്ക് ഒന്നും മനസിലായില്ല.പെട്ടന്ന് സ്കൂൾ ബസ് വരികയും കുട്ടികൾ വീട്ടിലേക്ക് പോവുകയും ചെയിതു. ഞാനും വീട്ടിൽ എത്തി, അമ്മയോട് ചോദിച്ചു സ്കൂൾ ഇപ്പോഴേ അടച്ചത് എന്താ? അമ്മ പറഞ്ഞു നമ്മുടെ രാജ്യത്ത് കൊറോണ എന്നൊരു മഹാമാരി പടർന്നുപിടിക്കുകയാണ്.ആരോഗം നിയന്ത്രിക്കാനാണ് സ്കൂൾ നേരുത്തേ അടച്ചത്. പിന്നെ ഞാൻ വീട്ടിൽ തന്നെ ഇരിപ്പായി പെട്ടന്ന് ഒരു ലോക്ക്ഡൌൺ.പിന്നീടുള്ള ദിവസങ്ങളിൽ അച്ഛൻ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനായി മാത്രം പുറത്തിറങ്ങാറ് ഉള്ളായിരുന്നു. ഒരു ദിവസം ഉച്ചയൂണിനു ശേഷം ഞങ്ങൾ വിശ്രമിക്കുമ്പോൾ വീടിനു പുറത്തു ഒരു കൂട്ടം കരിയില കിളികൾ അപ്രതീക്ഷിതമായി ചിലക്കുന്നത് കേട്ടു ഞങ്ങൾ പുറത്തേക്ക് നോക്കിയപ്പോൾ ഒരു പാമ്പ് കരിയിലക്കിളിയുടെ കൂട്ടിലേക്ക് കയറുന്നു അച്ഛൻ ഉടൻ തന്നെ പുറത്തിറങ്ങി ആ പാമ്പിനെ ഓടിച്ചു. എങ്ങനെയോ കിളിക്കുഞ് താഴെ വീണു. എന്റെ പ്രിയപ്പെട്ട ലൗലോലി മരത്തിലായിരുന്നു കിളികുഞ്ഞിന് താമസിക്കാൻ ഞങ്ങൾ കൂടൊരുക്കിയത് പിന്നെ എല്ലാദിവസവും ഉറക്കം ഉണർന്നാൽ ഞാൻ ലൗലോലി മരത്തിലെ കൂട്ടിൽ ചെന്ന് നോക്കുമായിരുന്നു ഒരുദിവസം കരിയിലകിളിയെ കൂട്ടിൽ കണ്ടില്ല അതിന്റെ അമ്മ കൊണ്ടുപോയതായിരിക്കാം. എനിക്കും വാവയ്ക്കും സങ്കടം ആയി. സാരമില്ല എന്ന് അമ്മയും അച്ഛനും പറഞ്ഞു പിന്നീടുള്ള ദിവസങ്ങൾ ഞങ്ങൾ വീട്ടിൽ തന്നെ രസകരമാക്കി തീർത്തു ഞങ്ങൾക്ക് മനസ്സിലായി ലോക്ക്ഡൌൺ കാലം വളരെ രസകരമാണെന്നു. എന്നാൽ കൊറോണ ഒരു മഹാമാരി തന്നെയാണ് ഈ മഹാമാരി എന്റെ നാടുവിട്ടു പോകണം എന്നതാണ് എന്റെ പ്രാർത്ഥന. പ്രാർത്ഥനസഫലമാകണെ എന്നതാണ് എന്റെ സ്വപ്നവും.


ആരാധ്യ എ
2 ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ