ഗവ.യു.പി.എസ്. വാഴമുട്ടം/അക്ഷരവൃക്ഷം/ കുറിഞ്ഞിപ്പൂച്ചയും, കുഞ്ഞുങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
  കുറിഞ്ഞിപ്പൂച്ചയും, കുഞ്ഞുങ്ങളും    

കുറിഞ്ഞിപ്പൂച്ചയും, കുഞ്ഞുങ്ങളും രാവിലെ നടക്കാൻ ഇറങ്ങിയതാണ്. അപ്പോഴാണ് പാണ്ടൻ നായയുടെ വരവ്, പാണ്ട നെ കണ്ടപ്പോൾ കുറിഞ്ഞി ചോദിച്ചു, 'എന്തെ പാണ്ടാ ആരും വെളിയിൽ,ഇറങ്ങാത്തത്’? മനുഷ്യരുടെ ഇടയിൽ ഒരു വ്യാധി പടർന്നു പിടിച്ചിട്ടുണ്ടത്രേ, ,,,

അതിന്റെ പേരാണ് കൊറോണ'’ അതു കൊണ്ട് ഞാൻ പെട്ടെന്ന് വീട്ടിൽ പോവ, നീയും ഇവിടെ അധികം കറങ്ങണ്ട വേഗം പോ പാണ്ടൻ വേഗം സ്ഥലം വിട്ടു.

ഹാ, ഇറങ്ങിയതല്ലേ എന്തായാലും ആ ലില്ലി കിളിയെ ഒന്നു കണ്ടു കളയാം അവൾക്കാണേൽ നാട്ടിലെ വാർത്തകൾ എല്ലാം അറിയാം

ലില്ലിക്കിളിയല്ലേ ആ പറന്നു വരുന്നത് ,ആണല്ലോ? തേടിയ വള്ളി കാലിൽ ചുറ്റി. ലില്ലി കിളി നീ വല്ലതും അറിഞ്ഞോ ?അറിഞ്ഞതൊക്കെ എന്നോടും പറ. കുറിഞ്ഞി പാണ്ടൻ നായ പറഞ്ഞതെല്ലാം ലില്ലിയോട് പറഞ്ഞു.

"കുറിഞ്ഞി നീയറിഞ്ഞതെല്ലാം ശരിയാ" പക്ഷേ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മൾക്കും ഈ രോഗത്തെ അകറ്റി നിർത്താം. വെളിയിൽ ഇറങ്ങാതെ വീട്ടിനുള്ളിൽ ഇരിക്കുക. പൊതു സ്ഥലങ്ങളിൽ പോകേണ്ട സാഹചര്യം വന്നാൽ കൈകൾ വ്യത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ചു കഴുക . ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും , വാ തൂവാല ഉപയോഗിച്ചു മറയ്ക്കുക. നമ്മൾ ശുചിത്വം പാലിക്കുക. …. ഈ രോഗത്തെ നമ്മുടെ നാട്ടിൽ നിന്നും മായ്ക്കാൻ നമുക്കും മനുഷ്യരുടെ കൂടെ ചേരാം ഗോ കൊറോണ ഗോ'’

അദീൻ എ
4 എ ഗവ യു.പി.എസ് വാഴമുട്ടം
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ