ഗവ.യു.പി.എസ്. വാഴമുട്ടം/അക്ഷരവൃക്ഷം/നമ്മുടെ ആരോഗ്യം നമ്മുടെ കൈകളി‍ൽ

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ആരോഗ്യം നമ്മുടെ കൈകളി‍ൽ      

കുറച്ചു നാളുകളായി .........നമ്മളെല്ലാവരും കൊറോ‍‍‍‍ണ എന്നൊരു കു‍ഞ്ഞൻ വൈറസിനെ പേ‍ടിച്ച് വീട്ടിലിരിക്കാൻ തുടങ്ങിയിട്ട്...ഈ വൈറസിനെ നമ്മളെന്തിനാണ് ഇത്രയധികം പേടിക്കുന്നതെന്ന് അറിയാമോ കൂട്ടുകാരേ............

ഈ വൈറസ് പരത്തുന്ന രോഗങ്ങൾക്ക് ബുദ്ധിമാൻമാരായ മനു‍ഷ്യർ ഇതുവരെയും മരുന്നൊന്നും

കണ്ടുപി‍ടിച്ചിട്ടില്ലത്രെ.....

അപ്പോൾ പിന്നെ എങ്ങനെ പേടിക്കാതിരിക്കും നമ്മളവനെ...

വായുവിലൂടെ ഇവൻ പകരില്ലെങ്കിലും ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ചാടിപ്പിടിക്കാൻ മിടുക്കനാണിവൻ....അപ്പോൾ പിന്നെ പുറത്തിറങ്ങി പണി വാങ്ങാതെ നമുക്ക് വീട്ടിലിരിക്കാം

അല്ലേ കൂട്ടുകാരേ.......സോപ്പ് കൊറോണയ്ക് പേടിയാണത്രെ...അങ്ങനെയെങ്കിൽ

ഇടയ്കിടെ കൈകൾ സോപ്പിട്ട് കഴുകിയും ചൂടുള്ള ആഹാരം കഴിച്ചും സാമൂഹിക അകലം പാലിച്ചും നമുക്ക്

വീട്ടിലിരിക്കാം കൂട്ടുകാരേ......................

ഗായത്രി അജയൻ
3 എ ഗവ യു.പി.എസ് വാഴമുട്ടം
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം